പാലക്കാട് സുരക്ഷാ ജീവനക്കാരനെ തെരുവ് നായ കടിച്ചു

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. പാലക്കാട് തൃത്താലയിൽ പാർക്കിലെ സുരക്ഷാ ജീവനക്കാരന് കടിയേറ്റു. സുരക്ഷാ ജീവനക്കാരനായ മണികണ്ഠനാണ് നായയുടെ കടിയേറ്റത്. പാർക്കിലെത്തിയ സന്ദർശകരെയും തെരുവുനായ ആക്രമിച്ചു.
പാർക്കിൽ കയറിയ തെരുവ് നായയെ ഓടിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. കാലിൽ കടിയേറ്റ മണികണ്ഠൻ തൃശൂർ മെഡിക്കൽ കോളജിൽ നിന്നും പ്രതിരോധ കുത്തിവെപ്പെടുത്തു. അതേസമയം നായകളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
പേവിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് പുതുതായി കാമ്പയിന്‍ ആരംഭിക്കുന്നത്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. സ്‌കൂള്‍ കുട്ടികള്‍ക്കും ബോധവത്ക്കരണം നടത്തും. എല്ലാവരും പേവിഷബാധയ്‌ക്കെതിരായ പ്രതിരോധം അറിഞ്ഞിരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Story Highlights: Palakkad security guard bitten by stray dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here