‘ഓണത്തിന് വരുമ്പോള്‍ എല്ലാം പറയാമെന്ന് പറഞ്ഞ് പലതും ഉള്ളിലൊതുക്കി’; ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സൂര്യ നേരിട്ടത് കടുത്ത പീഡനമെന്ന് മാതാവ്

കണ്ണൂര്‍ കരിവെള്ളൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യ സംഭവത്തില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. പെരുവാമ്പ സ്വദേശി കെ പി സൂര്യ ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭര്‍ത്താവ് രാകേഷിനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. മകള്‍ ക്രൂര പീഡനം നേരിട്ടെന്ന സൂര്യയുടെ മാതാവിന്റെ പരാതിയിലാണ് നടപടി. മകളുടെ ഫോണില്‍ ഇതിന്റെ തെളിവുകളുണ്ടെന്ന് മാതാവ് ട്വന്റിഫോറിനോട് പറഞ്ഞു. (soorya suicide kannur case against husband’s parents)
കരിവെള്ളൂര്‍ കൂക്കാനത്തെ ഭര്‍തൃവീട്ടിലാണ് 24 വയസുകാരിയായ കെ പി സൂര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും താന്‍ കടുത്ത മാനസിക പീഡനം നേരിട്ടതിന്റെ ചില സൂചനകള്‍ സൂര്യ തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മാതാവ് പറഞ്ഞു. എന്നാല്‍ സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനമാണോ എന്നുള്‍പ്പെടെ മകള്‍ വ്യക്തമാക്കിയിരുന്നില്ല. ഓണത്തിന് വീട്ടിലേക്ക് വരുമ്പോള്‍ പറയാമെന്നായിരുന്നു സൂര്യ പറഞ്ഞിരുന്നത്. പീഡനത്തിന്റെ തെളിവുകള്‍ സൂര്യയുടെ ഫോണിലുണ്ടെന്നും മാതാവ് ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: എറണാകുളത്ത് ഭർതൃവീട്ടിൽ രണ്ട് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു
ഒരു വയസുള്ള കുഞ്ഞാണ് സൂര്യയ്ക്കുള്ളത്. കുഞ്ഞിനെ നോക്കുന്നതില്‍ സഹായിക്കാന്‍ പോലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ തയാറായിട്ടില്ലെന്നും സൂര്യ പറഞ്ഞതായി മാതാവ് വെളിപ്പെടുത്തുന്നു. കുളിക്കുമ്പോഴും ഭക്ഷണം പാകം ചെയ്യുമ്പോഴുമെല്ലാം കുഞ്ഞിനേയും ഒപ്പമെടുക്കണം. കുഞ്ഞിനെ നോക്കാതെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിച്ചെന്നും പല കാര്യങ്ങളും മകള്‍ തങ്ങളോട് പറയാതെ ഉള്ളിലൊതുക്കിയെന്ന് മനസിലാക്കുന്നതായും സൂര്യയുടെ മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: soorya suicide kannur case against husband’s parents
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here