‘വിവാദങ്ങൾ ഇപ്പോൾ പ്രശ്‌നമല്ലാതായി, പക്ഷേ ഷോണിനെ തിരക്കി പൊലീസ് വന്നപ്പോൾ വിഷമിച്ചു’ : ഉഷ

ഉത്രാട ദിനത്തിൽ ട്വന്റിഫോർ പ്രേക്ഷകരോട് വിശേഷം പങ്കുവച്ച് പി.സി ജോർജും ഭാര്യ ഉഷയും. ഇന്നത്തെ ഓണം പോലല്ല, പണ്ടത്തെ ഓണമെന്നും പി.സി ജോർജ് ഓർമിച്ച്. ഇന്നത്തേക്കാൾ നൂറിരട്ടി സന്തോഷവും ആഘോഷവുമാണ് അന്ന്. ഓണത്തിന് ഊണ് കഴിഞ്ഞ് അടുത്തുള്ള പവിത്രൻ എന്ന വ്യക്തിയുടെ വീട്ടാലുകും പോവുക, പിന്നീടുള്ള ആഘോഷമെല്ലാം അവിടെയായിരിക്കുമെന്നും പി.സി ജോർജ് പറഞ്ഞു. അടപ്രഥമനാണ് പി.സിയുടെ ഏറ്റവും പ്രിയപ്പെട്ട പായസം. ( pc george and wife interview )
ജീവിതത്തിലുണ്ടായ ചില ദുരനുഭവങ്ങളെ കുറിച്ചും ഭാര്യ ഉഷ ഓർമിച്ചു. ‘പൊലീസ് അറസ്റ്റും കാര്യങ്ങളുമെല്ലാം വന്നപ്പോൾ വിഷമം തോന്നി. വിവാദങ്ങൾ ഇപ്പോൾ പ്രശ്‌നമല്ലാതായി. അച്ചായനെ അറസ്റ്റ് ചെയ്തതിനേക്കാൾ വിഷമമായിരുന്നു ഷോണിനെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയപ്പോൾ’- പി.സി ജോർജിന്റെ ഭാര്യ ഉഷ പറയുന്നു.
പി.സി ജോർജ് എന്ന വല്യപ്പന് നൂറ് മാർക്കാണ് ഭാര്യ ഉഷ നൽകുന്നത്. വിവാഹം കഴിഞ്ഞ് തങ്ങൾ അങ്ങനെ പിണങ്ങിയിട്ടില്ലെന്നും ഉഷ പറഞ്ഞു. ‘ഫാനിന്റെ പേരിലായിരുന്നു ഏറ്റവും കൂടുതൽ വഴക്ക്. എനിക്ക് ഫാൻ തീരെ ഇഷ്ടമല്ല, ഭാര്യയ്ക്ക് ഫാൻ വേണം’- പി.സി ജോർജ് പറയുന്നു.
Story Highlights: pc george and wife interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here