പതിവായി തലവേദന വരാറുണ്ടോ? ഇതായിരിക്കാം കാരണം

ആളുകളിൽ പൊതുവെ കണ്ടുവരുന്ന അവസ്ഥയാണ് തലവേദന. ഓരോരുത്തരിലും തലവേദനയ്ക്കുള്ള കാരണങ്ങൾ വ്യത്യസ്തമാണ്. ജീവിതശൈലി, മാനസിക പ്രശ്നങ്ങൾ, ചുറ്റുപാട് അതിനെയൊക്കെ ആശ്രയിച്ചാണ് ഓരോരുത്തരിലും തലവേദനയുടെ കാരണങ്ങൾ മാറുന്നത്.
ഇന്നത്തെ കാലത്ത് തലവേദനയ്ക്കുള്ള പ്രധാന കാരണം കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവയുടെ ഉപയോഗമാണ്. ഇവയിൽ നിന്നുമുള്ള നീല വെളിച്ചം അതായത് ‘ഗാഡ്ജെറ്റ് ലൈറ്റ്’ വളരെ വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഓഫീസ് ജോലിയിൽ കമ്പ്യൂട്ടറിൽ തുടർച്ചയായി കണ്ണ് നട്ടിരിക്കുന്നവർക്ക് വീട്ടിലെത്തിയാലും അതെ നീല വെളിച്ചം ഫോണിൽ നിന്നും അനുഭവിക്കണം. ഇത് തലവേദനയ്ക്ക് കാരണമാകുന്നു.
കുടിക്കുന്ന വെള്ളത്തിന്റെ അളവ് ശരിയായ തോതിൽ അല്ലെങ്കിൽ നല്ല രീതിയിൽ തന്നെ തലവേദന അനുഭവപ്പെടും. അതായത് നിർജലീകരണം തലവേദനയ്ക്ക് ഒരു കാരണമാണ്. ഇപ്പോൾ എ സിയുടെ തണുപ്പിൽ ഇരിക്കുന്നവരാണ് കൂടുതൽ പേരും. അതിനാൽ തന്നെ വെള്ളം കുടിച്ചില്ലെങ്കിൽ നിർജലീകരണം സംഭവിക്കാം. ഇങ്ങനെ വെള്ളം ശരീരത്തിൽ ഇല്ലാതാകുമ്പോൾ സ്വാഭാവികമായും അത് തലവേദനയിലേക്ക് നയിക്കും.
മറ്റൊന്ന് ഹോർമോൺ വ്യതിയാനമാണ്. ഹോർമോൺ വ്യതിയാനം ഒരു ശാരീരിക പ്രക്രിയയാണ്. ഗർഭകാലത്ത് ഈസ്ട്രജന്റെ അളവ് വ്യതിചലിക്കാറുണ്ട്. ഇതും തലവേദനയ്ക്ക് കാരണമാകാറുണ്ട്.
കിടപ്പും ഇരിപ്പുമൊക്കെ തെറ്റായ രീതിയിലാണെങ്കിൽ തീർച്ചയായും തലവേദന ഉണ്ടാക്കും. തലവേദനയ്ക്ക് പുറമെ ദഹന പ്രക്രിയയെ വരെ തെറ്റായ ശാരീരിക ഭാഷ്യം താളം തെറ്റിക്കും.
Story Highlights: reasons for headache
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here