Advertisement

‘ഈ പരാജയങ്ങളൊന്നും ഒരു പ്രശ്നമല്ല, ലോകകപ്പ് ടീമിൽ മാറ്റങ്ങളുണ്ടാവും’; പ്രതികരിച്ച് രോഹിത് ശർമ

September 7, 2022
Google News 2 minutes Read
rohit defeat asia cup

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ രണ്ട് പരാജയങ്ങളിൽ പരിഭ്രാന്തിയില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ടി-20 ലോകകപ്പിനുള്ള ടീം 90 ശതമാനം തയ്യാറായിക്കഴിഞ്ഞെന്നും ഏതാനും ചില മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും രോഹിത് ശ്രീലങ്കക്കെതിരായ മത്സരത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. (rohit defeat asia cup)

Read Also: അർഷ്ദീപിന്റെ നിർദ്ദേശം അവഗണിച്ച് രോഹിത്; ഇതെന്ത് ക്യാപ്റ്റനെന്ന് ട്വിറ്റർ: വിഡിയോ

ശ്രീലങ്കയ്ക്കെതിരെ ലഭിച്ച തുടക്കം മുതലെടുക്കാനായില്ല എന്ന് രോഹിത് പറഞ്ഞു. പക്ഷേ, ഇതൊക്കെ സംഭവിക്കും. 10, 12 റൺസിൻ്റെ കുറവുണ്ടായെങ്കിലും രണ്ട് മത്സരങ്ങളിലും മികച്ച സ്കോർ കണ്ടെത്താനായി. ശ്രീലങ്കക്കെതിരെ ജയിക്കാമായിരുന്നു. പക്ഷേ, കഴിഞ്ഞില്ല. തുടരെ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടത് ആശങ്കയല്ല. 2021 ടി-20 ലോകകപ്പിനു ശേഷം നമ്മൾ ഒരുപാട് മത്സരങ്ങൾ ജയിച്ചു. അനുഭവസമ്പത്തുള്ള താരങ്ങളും ചിലപ്പോൾ പെട്ടെന്ന് പുറത്താവുകയും റൺസ് വഴങ്ങുകയും ചെയ്യും. ഇതൊക്കെ സാധാരണയാണ്. ആശങ്കയില്ല. ഒന്നോ രണ്ടോ മോശം മത്സരങ്ങൾ കൊണ്ട് ഒരു മികച്ച ബൗളറായ ഭുവനേശ്വർ കുമാറിനെ വിലയിരുത്താൻ പാടില്ല. ടി-20 ടീം 90 ശതമാനം തയ്യാറാണ്. ചില ചെറിയ മാറ്റങ്ങളുണ്ടാവും. മൂന്ന് പേസർമാരുമായി കളിച്ചാൽ എങ്ങനെയാവുമെന്നറിയണമായിരുന്നു. ടി-20 ലോകകപ്പിനു മുൻപ് എല്ലാ സാധ്യതകളും പരീക്ഷിക്കണം. മധ്യനിരയിൽ ഒരു ഇടങ്കയ്യൻ വേണമെന്നതിനാലാണ് ഋഷഭ് പന്തിനെ പരീക്ഷിച്ചത്. അല്ലാതെ ദിനേശ് കാർത്തിക് ഫോമിൽ അല്ലാത്തതിനാലോ മറ്റെന്തെങ്കിലും കാരണത്താലോ അല്ല. ഇടക്ക് ഇങ്ങനെ മാറ്റങ്ങളുണ്ടാവും. മികച്ച ടീമാണ് ഇത്. സമ്മർദ്ദ ഘട്ടങ്ങൾ അതിജീവിക്കാൻ താരങ്ങൾ പഠിക്കുമെന്നും രോഹിത് പറഞ്ഞു.

Read Also: ‘ധോണീ, അങ്ങുണ്ടായിരുന്നെങ്കിൽ..’; ട്വിറ്ററിൽ ട്രെൻഡിങായി മുൻ നായകൻ

ഇന്ത്യ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം 6 വിക്കറ്റ് ശേഷിക്കേ ശ്രീലങ്ക മറികടക്കുകയായിരുന്നു. സൂപ്പർ 4 റൗണ്ടിൽ ടീം ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഇതോടെ ഫൈനലിൽ നിന്ന് ടീം ഏറെക്കുറെ പുറത്തായി. സെപ്റ്റംബർ 8 ന് അഫ്ഗാനിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

അർധ സെഞ്ച്വറി നേടിയ കുസൽ മെൻഡിസ്, പാത്തും നിസ്സാങ്ക എന്നിവരാണ് ലങ്കയുടെ വിജയ ശിൽപികൾ. ക്യാപ്റ്റൻ ദാസുൻ ഷനക പുറത്താകാതെ 33 റൺസും ഭാനുക രാജപക്സെ പുറത്താകാതെ 25 റൺസും നേടി ടീമിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. ഇന്ത്യയ്ക്കായി യുസ്വേന്ദ്ര ചാഹൽ 34 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. രവിചന്ദ്രൻ അശ്വിൻ ഒരു വിക്കറ്റും നേടി.

ഇന്ത്യക്കായി 72 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് തിളങ്ങിയത്.

Story Highlights: rohit sharma india defeat asia cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here