ഇടുക്കിയിൽ തെരുവുനായ ആക്രമണം; അഞ്ച് പേർക്ക് പരിക്ക്

ഇടുക്കി ഉപ്പുതറ കണ്ണമ്പടിയിൽ തെരുവുനായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. കണ്ണമ്പടി കിഴുകാനം സ്വദേശികളായ ഗോവിന്ദൻ ഇലവുങ്കൽ, രാഹുൽ പുത്തൻ പുരക്കൽ, അശ്വതി കാലായിൽ, രമണി പതാലിൽ, രാഗണി ചന്ദ്രൻ മൂലയിൽ തുടങ്ങിയവർക്കാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പരിക്കേവർ ചികിത്സ തേടി ( Stray dog attack in Idukki; Five people injured ).
മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് നേരെയും തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായി. സ്കൂൾ വാനിൽ നിന്ന് ഇറങ്ങിയ കുട്ടിയെ തെരുവ് നായ്ക്കൾ ആക്രമിക്കുകയായിരുന്നു. പുഴക്കാട്ടിരി കരുവാടിക്കുളമ്പിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.
തിരുവനന്തപുരം കാട്ടാക്കട ആമച്ചലിലും തെരുവ് നായ ആക്രമണമുണ്ടായി. 15 വയസ് പ്രായം വരുന്ന രണ്ട് കുട്ടികളടക്കം ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് കാത്തു നിന്ന രണ്ടു കുട്ടികൾക്കും ബസിറങ്ങുന്നതിനിടെ ഒരു യുവതിക്കും കുട്ടിക്കുമാണ് നായയുടെ കടിയേറ്റത്. നാട്ടുകാർ വിരട്ടി ഓടിക്കുന്നതിനിടെയാണ് ബസിറങ്ങുന്നവരെ നായ ആക്രമിച്ചത്.
കടിയേറ്റവരെ പ്രാഥമിക ചികിത്സയ്ക്കായി കാട്ടാക്കട, നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ഒരാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഒറ്റപ്പാലത്തും സമാനരീതിയിൽ പന്ത്രണ്ടുകാരന് തെരുവ് നായയുടെ കടിയേറ്റിരുന്നു. വരോട് അത്താണിയിൽ മനാഫിനെയാണ് നായ കടിച്ചത്. പ്രദേശത്ത് രണ്ടുപേർക്ക് കൂടി കടിയേറ്റിരുന്നു.
Story Highlights: Stray dog attack in Idukki; Five people injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here