Advertisement

10 കോടി വിലയുള്ള ആംബർഗ്രിസ് പിടിച്ചെടുത്തു

September 8, 2022
2 minutes Read
ambergris worth 10 crore seized

ഉത്തർ പ്രദേശിൽ 10 കോടി വിലയുള്ള ആംബർഗ്രിസ് പിടിച്ചെടുത്തു. ഉത്തർ പ്രദേശ് പൊലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ലഖ്‌നൗവിൽ നടത്തിയ റെയ്ഡിലാണ് 4.12 കിലോഗ്രാം ഭാരമുള്ള ആംബർഗ്രിസ് കണ്ടെത്തിയത്. 1972 ലെ വൈൽഡ്‌ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ആംബർഗ്രിസ് വിൽക്കുന്നത് നിയമവരുദ്ധമാണ്. ( ambergris worth 10 crore seized )

തിമിംഗല ഛർദിയെന്നും ഒഴുകിനടക്കുന്ന സ്വർണമെന്നും വിളിപ്പേരുള്ള ആംബർഗ്രിസ് സുഗന്ധദ്രവ്യങ്ങൾ തയാറാക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

Read Also: എന്താണ് ആംബർഗ്രിസ്‌ ? എന്തുകൊണ്ടാണ് ഇത്ര വില ? [24 Explainer]

ഈ വർഷം ജൂലൈയിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് 28 കോടി രൂപയുടെ ആംബർഗ്രിസ് ലഭിച്ചിരുന്നു. ഉടൻ പൊലീസിനെ വിവരമറിയിച്ച് മത്സ്യത്തൊഴിലാളികൾ ഇത് കൈമാറുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ഈ സത്യസന്ധതയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് വന്നിരുന്നത്.

Story Highlights: ambergris worth 10 crore seized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top