Advertisement

എന്താണ് ആംബർഗ്രിസ്‌ ? എന്തുകൊണ്ടാണ് ഇത്ര വില ? [24 Explainer]

July 10, 2021
2 minutes Read
what is whale vomit ambergris 24 explainer

ആംബർഗ്രിസുമായി തൃശൂർ നിന്ന് ഇന്നലെ മൂന്ന് പേർ പിടിയിലായിരുന്നു. 30 കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസ് അണ് വനംവകുപ്പ് പിടിച്ചെടുത്തത്. എന്താണ് ഈ ആംബർഗ്രിസ്‌ (ambergris) ? എന്താണ് ഈ വസ്തുവിനെ ഇത്ര വിലപിടിപ്പുള്ളതാക്കാൻ കാരണം?

എന്താണ് ആംബർഗ്രിസ് ?

എല്ലാ തിമിംഗലത്തിലും ഇത് കാണപ്പെടില്ല. മുന്നിൽ വലിയ പല്ലുകളുള്ള തരം തിമിംഗലത്തിന്റെ (സ്‌പേം വെയ്ൽ /sperm whale) വയറിനകത്താണ് ആംബർഗ്രിസ് രൂപപ്പെടുക. കൂന്തളിന്റെ (squid) വായ് ഭാഗം തിമിംഗലം ധാരാളമായി കഴിക്കും. ഈ ഭാഗമാണ് വയറിൽ ദഹനപ്രക്രിയയിലൂടെ രൂപാന്തരപ്പെട്ട് ആംബർഗ്രിസായി തിമിംഗലം പുറന്തള്ളുന്നത് എന്ന് പറയപ്പെടുന്നു.

പുറന്തള്ളുമ്പോൾ അത് കൊഴുത്ത ഒരു വസ്തുവണെങ്കിലും പിന്നീട് ഇത് കട്ടിയാകും. പിന്നീട് ഇത് തീരത്തടിയും.

വിലപിടിപ്പിന്റെ രഹസ്യം

credits : Reuters

സുഗന്ധദ്രവ്യ മേഖലയിലാണ് ആംബർഗ്രിസിന്റെ പ്രധാന ഉപയോഗം. നല്ല സുഗന്ധം നൽകുന്നു എന്നതിലുപരി, പെർഫ്യൂം വേഗത്തിൽ നിരാവിയായി പോകാതെ ഉപയോഗിക്കുന്നയാളുടെ തൊലിയിൽ പറ്റിപിടിച്ച് കൂടുതൽ നേരം സുഗന്ധം നൽകാൻ ആംബർഗ്രിസ് കാരണമാകുന്നു.

ഒപ്പം ചില ഭക്ഷണത്തിലും, ഹോമിയോ മരുന്നുകളിലും ഇത് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട്.

വളരെ അപൂർവമായി ലഭിക്കന്നതുകൊണ്ട് തന്നെയാണ് തിമിംഗല ഛദ്രിയെ വിലപിടിപ്പുള്ളതാക്കുന്നത്.

ആംബർഗ്രിസും നിയമവും

ആംബർഗ്രിസിന്റെ വില കണക്കിലെടുത്ത് കള്ളക്കടത്തുകാരുടെ നോട്ടം ഈ വസ്തുവിലും പതിക്കുന്നുണ്ട്. സ്‌പേം വെയ്ൽ സംരക്ഷിക്കപ്പെട്ട ജീവികളിൽ ഉൾപ്പെടുന്നതുകൊണ്ട് ഇവയെ വേട്ടയാടുക എന്നത് നിയമവിരുദ്ധമാണ്.

Story Highlights: what is whale vomit ambergris 24 explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top