Advertisement

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

May 1, 2024
2 minutes Read
prajwal revanna passport siddaramaiah

പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക പീഡനക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ടാണ് കത്ത്. നയതന്ത്ര പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. (prajwal revanna passport siddaramaiah)

പ്രജ്വൽ രേവണ്ണ നേരിടുന്ന ആരോപണങ്ങൾ ഭയാനകവും ലജ്ജാകരവും. അന്വേഷണം ശരിയായ രീതിയിൽ ആരംഭിച്ചു. രേവണ്ണ കഴിഞ്ഞ മാസം 27ന് തന്നെ വിദേശത്തേക്ക് കടന്നു. ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. രാജ്യത്തെ നിയമപ്രകാരം അന്വേഷണവും വിചാരണയും നേരിടാൻ അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണം. നയതന്ത്ര, പൊലീസ് മാർഗങ്ങൾ ഉപയോഗിച്ച് മറ്റ് നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളോട് ആവശ്യപ്പെടണമെന്നും കത്തിൽ സിദ്ധരാമയ്യ അപേക്ഷിക്കുന്നു.

Read Also: ലൈംഗികാതിക്രമ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവിനും ഹാജരാകാൻ നോട്ടിസ്

ഇതിനിടെ, സത്യം വൈകാതെ പുറത്തുവരുമെന്ന് പ്രജ്വൽ രേവണ്ണ പറഞ്ഞു. അഭിഭാഷകൻ മുഖേനെ അന്വേഷണ സംഘത്തെ ബന്ധപ്പെട്ടുവെന്നും പ്രജ്വൽ ട്വീറ്റ് ചെയ്തു.

പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് അയച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ രാജ്യംവിട്ട പ്രജ്വലിനെ നാട്ടിലെത്തിക്കാൻ ഊർജിതമായ ശ്രമമാണ് പൊലീസ് നടത്തുന്നത്. അതേസമയം വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വം മൗനം തുടരുകയാണ്.

കർണാടകയിൽ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിയൊരുക്കിയ കേസിന്റെ അന്വേഷണത്തിൽ പുരോഗതിയുണ്ടാകണമെങ്കിൽ പ്രജ്വലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. വിദേശത്തുള്ള പ്രജ്വലിനെ നാട്ടിലെത്തിക്കുകയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള കടമ്പ. ഇതിനായാണ് പൊലീസ് നോട്ടീസ് നൽകിയത്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശമുണ്ട്. പീഡനത്തിനിരയായ എട്ട് യുവതികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ വേണ്ടതില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

കേസ് തെരഞ്ഞെടുപ്പ് വേദികളിൽ മുഖ്യ പ്രചാരണ വിഷയമാക്കി തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. പ്രജ്വലിനെതിരായ പരാതി സംബന്ധിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതൃത്വത്തിന് ലഭിച്ച കത്ത് മറച്ചുവച്ചുവെന്നതാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം.

Story Highlights: prajwal revanna diplomatic passport siddaramaiah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top