ലൈംഗികാതിക്രമ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവിനും ഹാജരാകാൻ നോട്ടിസ്

ലൈംഗികാതിക്രമ കേസിൽ പ്രതികളായ ഹാസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ്. കേസെടുത്തതിന് പിന്നാലെ രാജ്യംവിട്ട പ്രജ്വലിനെ നാട്ടിലെത്തിക്കാൻ ഊർജിതമായ ശ്രമമാണ് പൊലീസ് നടത്തുന്നത്. അതേസമയം വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വം മൗനം തുടരുകയാണ്. ( SIT summons Karnataka MP Prajwal Revanna, HD Revanna )
കർണാടകയിൽ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിയൊരുക്കിയ കേസിന്റെ അന്വേഷണത്തിൽ പുരോഗതിയുണ്ടാകണമെങ്കിൽ പ്രജ്വലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. വിദേശത്തുള്ള പ്രജ്വലിനെ നാട്ടിലെത്തിക്കുകയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള കടമ്പ. ഇതിനായാണ് പൊലീസ് നോട്ടീസ് നൽകിയത്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശമുണ്ട്. പീഡനത്തിനിരയായ എട്ട് യുവതികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ വേണ്ടതില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
കേസ് തെരഞ്ഞെടുപ്പ് വേദികളിൽ മുഖ്യ പ്രചാരണ വിഷയമാക്കി തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. പ്രജ്വലിനെതിരായ പരാതി സംബന്ധിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതൃത്വത്തിന് ലഭിച്ച കത്ത് മറച്ചുവച്ചുവെന്നതാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം.
Story Highlights : SIT summons Karnataka MP Prajwal Revanna, HD Revanna
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here