ഹോം ഓഫ് ലൗവിലെ അച്ഛനമ്മമാർക്ക് ഓണക്കോടി നൽകി ആര്യയും സച്ചിൻ ദേവും

ഹോം ഓഫ് ലൗവിലെ അച്ഛനമ്മമാർക്ക് ഓണക്കോടി നൽകിയും മധുരവിതരണം നടത്തിയും തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യയും സച്ചിൻ ദേവ് എം.എൽ.എയും. വിവാഹക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ സഖാവ് കെ.വി പ്രമോദേട്ടനാണ് ‘ഹോം ഓഫ് ലൗ എന്ന സ്ഥാപനത്തെ പരിചയപ്പെടുത്തുന്നതെന്ന് ആര്യ ഫെയ്സ്ബുക്കിൽ കുറിച്ചു. ഈ സ്ഥാപനവുമായി ഏറ്റവും അടുപ്പമേറിയ നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് യുവധാര കോട്ടൂളി. ( Arya Rajendran’s Facebook post ).
Read Also: മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻ ദേവ് എംഎൽഎയുടേയും വിവാഹ തിയതി നിശ്ചയിച്ചു
ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
വിവാഹക്ഷണം സ്വീകരിച്ച് ഞങ്ങളുടെ വീട്ടിലെത്തിയ സഖാവ് കെ.വി പ്രമോദേട്ടനാണ് ‘ഹോം ഓഫ് ലൗ ” old age home എന്ന സ്ഥാപനത്തെ പരിചയപ്പെടുത്തുന്നത്. ഇത്തവണത്തെ ഓണം ഞങ്ങൾ അവിടുത്തെ അച്ഛനമ്മമാരോടൊപ്പം ആഘോഷിക്കണമെന്ന് അപ്പോൾ തന്നെ തീരുമാനിച്ചു. ഈ സ്ഥാപനവുമായി ഏറ്റവും അടുപ്പമേറിയ നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് യുവധാര കോട്ടൂളി. യുവധാരയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ ചടങ്ങിൽവെച്ച് ഹോം ഓഫ് ലൗവിലെ അച്ഛനമ്മമാർക്ക് ഓണക്കോടിയും മധുരവും വിതരണം ചെയ്തു.
Story Highlights: Arya Rajendran’s Facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here