സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ച് കൊഹ്ലി; അഫ്ഗാനെതിരെ 61 പന്തിൽ 122 റൺസ്

രണ്ട് വർഷത്തിന് മുകളിലായുള്ള കാത്തിരിപ്പിന് ശേഷം സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ച് വിരാട് കൊഹ്ലി. അഫ്ഗാനെതിരെ 61 പന്തിൽ 122 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. ( Virat Kohli ‘s century; 122 runs in 61 balls against Afghanistan ).
The moment Virat Kohli completed the 71st International hundred. pic.twitter.com/iw0aT7HEYA
— Johns. (@CricCrazyJohns) September 8, 2022
Read Also: വിരാട് കൊഹ്‌ലിയുടെ ബാനറുമായി പാക്കിസ്ഥാന്‍ ആരാധകന്‍; വീഡിയോ പങ്കുവെച്ച് ശുഐബ് അക്തര്‍
കൊഹ്ലിയുടെ 71ആം സെഞ്ച്വറിയും ആദ്യ രാജ്യാന്തര ടി20 സെഞ്ച്വറിയുമാണിത്. 53 പന്തിലാണ് കൊഹ്ലി സെഞ്ച്വറി നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 212 റൺണ് അടിച്ചുകൂട്ടിയത്. കെ.എൽ രാഹുൽ അർത്ഥ സെഞ്ച്വറി നേടി. 41 പന്തിൽ 62 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം.
രോഹിത് ശർമ്മയുടെ അഭാവത്തിൽ ഓപ്പണിങ്ങിനിറങ്ങിയ കൊഹ്ലി രാഹുലുമൊത്ത് 119 റൺസിന്റെ പാർട്ട്ണർഷിപ്പ് സ്വന്തമാക്കി. 12.4 ഓവറിലാണ് ഇവർ 119 റൺസ് അടിച്ചെടുത്തത്.
Story Highlights: Virat Kohli ‘s century; 122 runs in 61 balls against Afghanistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here