ആപ്പിളിന്റെ ഹീറോ; ഇന്നലെ ആപ്പിൾ അവതരിപ്പിച്ച ആപ്പിൾ വാച്ച് അൾട്രായുടെ പ്രത്യേകതകൾ…

ആപ്പിൾ എല്ലാ വർഷവും പഴയ ജനറേഷൻ വാച്ച് മോഡലുകൾക്ക് പകരമായി പുതിയ മുൻനിര സ്മാർട്ട് വാച്ചുകൾ പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ കമ്പനി മൂന്ന് സ്മാർട്ട് വാച്ചുകൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ പല കാരണങ്ങളാൽ ആപ്പിൾ വാച്ച് അൾട്രായെ നായക സ്ഥാനത്താണ് കമ്പനി വിശേഷിപ്പിച്ചിരിക്കുന്നത്.
ആപ്പിൾ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളവയിൽ ഏറ്റവും മോടിയുള്ള വാച്ചെന്ന വിശേഷണമാണ് ആപ്പിൾ വാച്ച് അൾട്രായ്ക്ക് നൽകിയിരിക്കുന്നത്.
ഔട്ട്ഡോർ സാഹസികത, പര്യവേക്ഷണം എന്നിവയ്ക്കായി പ്രത്യേകം തയാറാക്കിയാതാണ് ഈ മോഡൽ. സിഗ്നൽ പ്രശ്നങ്ങൾക്കിടയിലും കൃത്യമായ ജിപിഎസ് പൊസിഷനിംഗ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്യുവൽ ഫ്രീക്വൻസി ജിപിഎസ് ഉൾപ്പെടെ സജ്ജീകരിച്ച ആപ്പിൾ വാച്ച് അൾട്രാ അവതരിപ്പിച്ചിരിക്കുന്നത്.
Read Also: എന്തുകൊണ്ട് ഐഫോണ് 14 പ്രോ മോഡലുകൾ; മികച്ച ഫീച്ചറുകളുമായി പുതിയ തരംഗം…
ഹൈക്കിങ്ങിന് സഹായിക്കുന്നതിനായി വേഫെറർ എന്ന പേരിൽ ഒരു പുതിയ വാച്ച് ഫെയ്സും ഇതിലുണ്ട്. കൂടാതെ സ്കൂബ ഡൈവർമാർക്കായി ഒരു പുതിയ ഓഷ്യാനിക്+ ആപ്പും ഒറ്റ ചാർജിൽ 36 മണിക്കൂർ വരെ നിൽക്കുന്ന ബാറ്ററിയും ഇതിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. 799 ഡോളറാണ് ആപ്പിൾ വാച്ച് അൾട്രയുടെ വില. സെപ്റ്റംബർ 23 മുതൽ ഇത് വിപണിയിലെത്തും. വലുതും ബോൾഡ് ഡിസൈനും ഉള്ള പരുക്കൻ ബിൽഡ്, വലിയ ബോഡി, വലിയ ബാറ്ററി, എല്ലാ ആപ്പിളിനേക്കാൾ 2000 നിറ്റ്സ് വരെ തെളിച്ചമുള്ള റെറ്റിന ഡിസ്പ്ലേ എന്നിവയും ആപ്പിൾ വാച്ച് അൾട്രയിലുണ്ട്.
മെഡിക്കൽ അസിസ്റ്റൻസ്, ഇസിജി, എമർജൻസി എസ്ഒഎസ് തുടങ്ങി അതുഗ്രൻ ഫീച്ചറുകൾ വേറെയും ഫീച്ചറുകൾ ഇതിലുണ്ട്. പുതിയ ആപ്പിൾ വാച്ച് ഡസ്റ്റ് പ്രൂഫ്, സ്വിം പ്രൂഫ്, ക്രാക് പ്രൂഫാണ്. പുതിയ വാച്ച് ഫെയ്സുകൾ, മികച്ച നിലവാരം എന്നിവയും പുതിയ വാച്ചിന്റെ പ്രത്യേകതകളാണ്. പുതിയ ടെമ്പറേച്ചർ സെൻസർ, കൂടുതൽ അഡ്വാൻസ്ഡായ പിരീഡ് സൈക്കിൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Story Highlights: What makes the Apple Watch Ultra hero
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here