Advertisement

എലിസബത്ത് രാജ്ഞിയുടെ രാജകീയ ജീവിതം ചിത്രങ്ങളിലൂടെ…

September 9, 2022
2 minutes Read

രാജകീയമായ സമ്പന്നതകള്‍ കൊണ്ട് മാത്രമല്ല ലോകത്തെ മാറ്റിമറിച്ച പല ചരിത്രസംഭവങ്ങളുടേയും ഭാഗമാകാന്‍ കഴിഞ്ഞ നിറവും എലിസബത്ത് രാജ്ഞിയുടെ ജീവിതത്തെ സമ്പന്നമാക്കുന്നുണ്ട്. ഏറ്റവുമധികം കാലം രാജ്യം ഭരിച്ച ഭരണാധികാരിയെന്ന നേട്ടം കൂടി തന്റേതാക്കി വിടപറഞ്ഞ നൂറ്റാണ്ടിന്റെ രാജ്ഞിയുടെ ജീവിതം ചിത്രങ്ങളിലൂടെ… (Queen Elizabeth II royal life in pictures)

1952ല്‍ പിതാവ് ജോര്‍ജ് ആറാമന്റെ മരണത്തെത്തുടര്‍ന്നാണ് എലിസബത്ത് ബ്രിട്ടന്റെ ഭരണാധികാരിയാകുന്നത്. അന്ന് വെറും 24 വയസ് മാത്രമായിരുന്നു എലിസബത്തിന്റെ പ്രായം.

തന്റെ ഭരണകാലത്ത് നാലായിരത്തോളം നിയമങ്ങളിലാണ് എലിസബത്ത് രാജ്ഞി ഒപ്പുവച്ചത്. 35 രാജ്യങ്ങളിലാണ് എലിസബത്ത് രാജ്ഞിയുടെ മുഖമുള്ള നാണയങ്ങളുള്ളത്.

1947 നവംബര്‍ 20നാണ് എലിസബത്ത് രാജ്ഞി ഫിലിപ്പ് രാജകുമാരനെ വിവാഹം കഴിക്കുന്നത്.

ചാള്‍സ്, ആനി, ആന്‍ഡ്രൂ, എഡ്വേര്‍ഡ് എന്നിവരാണ് രാജ്ഞിയുടെ മക്കള്‍. മൂത്ത പുത്രനായ ചാള്‍സാണ് ഇനി ബ്രിട്ടന്റെ പുതിയ രാജാവാകുക.

Story Highlights: Queen Elizabeth II royal life in pictures

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top