Advertisement

‘അതുകൊണ്ട്? ഞാൻ പുറത്ത് ഇരിക്കണോ?’; കോലി ഓപ്പൺ ചെയ്യണമോ എന്ന് ചോദ്യത്തോട് ക്ഷുപിതനായി രാഹുൽ

September 9, 2022
Google News 3 minutes Read

ടി20-യിൽ വിരാട് കോലി ഓപ്പൺ ചെയ്യുമോ എന്ന ചോദ്യത്തോട് ക്ഷുപിതനായി കെ.എൽ രാഹുൽ. ‘അതുകൊണ്ട്? ഞാൻ പുറത്ത് ഇരിക്കണോ’ എന്ന് ദേഷ്യത്തോടെ താരം മറുപടി നൽകി. അഫ്ഗാനിസ്താനെതിരെ ടി20 ക്രിക്കറ്റിൽ ആദ്യ സെഞ്ച്വറി നേടിയ കോലി, ലോകകപ്പിൽ രോഹിത് ശർമ്മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യണോ എന്ന ചോദ്യമാണ് രാഹുലിനെ ചൊടിപ്പിച്ചത്.

“വിരാട് റൺസ് നേടുന്നത് ടീമിന് ബോണസാണ്. അഫ്ഗാനെതിരായ തൻ്റെ ബാറ്റിംഗിൽ അദ്ദേഹം സന്തുഷ്ടനാണെന്ന് എനിക്കറിയാം. ബാറ്റിംഗ് മെച്ചപ്പെടുത്താൻ കോലി ശ്രമിക്കുന്നതിന്റെ ഫലമാണ് ഇപ്പോൾ കണ്ടത്. വിരാട് കോലിയെ നിങ്ങൾക്കെല്ലാവർക്കും അറിയാം, വർഷങ്ങളായി അദ്ദേഹം കളി നമ്മൾ കാണുന്നു. ഓപ്പണറായി കളിച്ചാൽ മാത്രമേ സെഞ്ച്വറി നേടാനാവു എന്നില്ല. മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യുമ്പോഴും കോലിക്ക് സെഞ്ച്വറി നേടാൻ കഴിയും.” – രാഹുൽ പറയുന്നു.

“കോലിയെ പോലെയുള്ള ഒരു താരം ഫോമിലേക്ക് തിരികെ എത്തിയതിൽ സന്തോഷം. 2-3 ഇന്നിംഗ്‌സുകൾ കൂടി കളിച്ചാൽ അദ്ദേഹത്തിൻ്റെ ആത്മവിശ്വാസം വീണ്ടും വർധിക്കും. ടീം എന്ത് റോൾ ആണ് കോലിയിൽ നിന്ന് ആവശ്യപ്പെടുന്നത് എന്നതിൽ ആണ് കാര്യം. അടുത്ത കളിയിൽ ചിലപ്പോൾ കോലിയെ മറ്റൊരു ദൗത്യമാകും ടീം ഏൽപ്പിക്കുക. അതിനാൽ ഇത്തരം ചോദ്യങ്ങൾക്ക് പ്രസ‍ക്‌തിയില്ല” – മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തോട് രാഹുൽ പ്രതികരിച്ചു.

കോലിക്ക് ഐപിഎല്ലിൽ അഞ്ച് സെഞ്ച്വറികളുണ്ട്. അവയെല്ലാം ആർസിബിക്ക് വേണ്ടി ബാറ്റിംഗ് ഓപ്പൺ ചെയ്തപ്പോൾ നേടിയതാണ്.

Story Highlights: “Should I Sit Out Then?” KL Rahul When Asked If Virat Kohli Should Open In T20Is

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here