ആദ്യപത്തിൽ ഇടംപിടിച്ച് താജ്മഹലും ബുർജ് ഖലീഫയും; ലോകത്തിലെ പ്രിയപ്പെട്ട ലാൻഡ് മാർക്കുകൾ
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ് മാർക്കുകളുടെ പട്ടിക പുറത്തിറക്കി. പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യയുടെ താജ്മഹലും ദുബൈയുടെ ബുർജ് ഖലീഫയും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ വർഷത്തിൽ ശരാശരി 160.730 ലക്ഷം സന്ദർശകരാണ് എത്തുന്നത്. പട്ടികയിൽ എട്ടാം സ്ഥാനത്താണ് ദുബൈയുടെ ബുർജ് ഖലീഫ ഇടംപിടിച്ചിരിക്കുന്നത്.
Usebounce.comലെ യാത്രാ വിദഗ്ധരുടെ അഭിപ്രായ വോട്ടെടുപ്പിലാണ് ഈ നേട്ടം കൊയ്തിരിക്കുന്നത്. ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാർക്കുകളിൽ ഒന്നായാണ് ബുർജ് ഖലീഫയെ വിശേഷിപ്പിക്കുന്നത്. ശരാശരി 240.590 ലക്ഷം വാർഷിക ഗൂഗിൾ സെർച്ചുകളിലും 60.239 ലക്ഷം ഇൻസ്റ്റഗ്രാം പോസ്റ്റുകളിലും ബുർജ് ഖലീഫ ഇടംപിടിച്ചിട്ടുണ്ട്.
പ്രവേശന നിരക്കുകൾ, വാർഷിക സന്ദർശകരുടെ എണ്ണം, ഇൻസ്റ്റഗ്രാം പോസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ മാനദണ്ഡമാക്കിയാണ് ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാർക്കുകളെ പഠനവിധേയമാക്കിയത്. ആദ്യ പത്തിലെ മറ്റു ലാൻഡ്മാർക്കുകളിൽ നയാഗ്ര വെള്ളച്ചാട്ടം, അമേരിക്കയിലെ ഗ്രാൻഡ് കാന്യോൺ നാഷണൽ പാർക്ക്, ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, സ്റ്റാച്യു ഓഫ് ലിബർട്ടി, ഗ്രേറ്റ് വാൾ ഓഫ് ചൈന, ഈഫൽ ടവർ, ബാൻഫ് നാഷണൽ പാർക്ക്, കൊളോസിയം എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്.
Story Highlights: The Tajmahal and Burj khalifa are among the top ten most loved landmarks in the world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here