കൊല്ലത്ത് 24 വാർത്താ സംഘത്തെ ആക്രമിച്ച അഞ്ച് പേർ അറസ്റ്റിൽ

കൊല്ലത്ത് 24 വാർത്താ സംഘത്തിന് നേരെ അക്രമം നടത്തിയ അഞ്ചു പ്രതികൾ അറസ്റ്റിൽ. മയ്യനാട് സ്വദേശികളായ അമൽ, വിശാഖ്, അനു, കല്ലുവാതുക്കൽ സ്വദേശി അജേഷ്, കൂട്ടിക്കട സ്വദേശി പ്രശാന്ത് എന്നിവരാണ് പിടിയിലായത്.
ഇവരെല്ലാവരും മുൻപും നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. ( Five persons arrested for attacking 24 news team in Kollam ).
മയ്യനാട് സ്വദേശിയായ പ്രശാന്താണ് അക്രമത്തിന് നേതൃത്വം നൽകിയത്. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Read Also: കൊല്ലത്ത് ട്വന്റിഫോർ വാർത്താ സംഘത്തെ ആക്രമിച്ച സംഭവം; പ്രതികളിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു
കൊല്ലം ഈസ്റ്റ് പൊലീസ് ആണ് കേസന്വേഷിക്കുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. 24 കൊല്ലം ബ്യൂറോ റിപ്പോർട്ടർ സലിം മാലിക്ക്, ഡ്രൈവർ ശ്രീകാന്ത് എന്നിവർക്കാണ് സാമൂഹ്യ വിരുദ്ധരുടെ മർദ്ദനമേറ്റത്. കൊല്ലം ബീച്ച് റോഡിൽ വച്ചായിരുന്നു എട്ടംഗ സംഘത്തിൻ്റെ മർദനം.
ട്വന്റിഫോറിന്റെ വാഹനത്തിന് മുന്നിൽ പോയിരുന്നു വാഹനത്തോട് സൈഡ് ആവശ്യപ്പെട്ട് ഹോൺ അടിച്ചതിനെ തുടർന്ന് റോഡിൽ നിന്നിരുന്ന സാമൂഹ്യ വിരുദ്ധർ വാർത്താ സംഘത്തെ ആക്രമിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന ആൾക്ക് ഒരു പരാതിയോ പ്രകോപനമോ ഉണ്ടായിരുന്നില്ല. പകരം റോഡിൽ നിന്നിരുന്ന എട്ടംഗ സംഘം ട്വന്റിഫോർ വാർത്താ സംഘത്തെ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു.
Story Highlights: Five persons arrested for attacking 24 news team in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here