ഗുരുപ്രിയ പുരസ്കാരം ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലന്; 24 ന്യൂസ് എഡിറ്റർ സുജയ പാർവതിക്ക് ഗുരുപ്രിയ മാധ്യമപുരസ്‌കാരം

ഗുരുപ്രിയ ഫൗണ്ടേഷൻ്റെ സിനിമ-സീരിയൽ-മാധ്യമ-സാംസ്കാരിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗുരുപ്രിയ പുരസ്കാരം ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലന് ലഭിച്ചു. മലയാള സിനിമക്ക് നൽകിയ സമഗ്രസംഭാവനക്കാണ് പുരസ്‌കാരം. ഗുരുപ്രിയ മാധ്യമപുരസ്‌കാരം 24 ന്യൂസ് എഡിറ്റർ സുജയ പാർവതിക്ക് ലഭിച്ചു. ജൂറി ചെയർമാൻ ഡോ. ഇന്ദ്രബാബു (പത്രപ്രവർത്തകൻ, കവി), ജൂറി അംഗങ്ങളായ ഡോ. നന്ദഗോപകൻ (സിനിമ സംവിധായകൻ), മായാ വിശ്വനാഥ് (അഭിനേത്രി) എന്നിവർ അടങ്ങുന്ന അവാർഡ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 2022 സെപ്റ്റംബർ 20 തിരുവനന്തപുരം ജില്ലയിൽ വർക്കലയിലെ മേവ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
Story Highlights: gurupriya awards gokulam gopalan sujaya parvathy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here