മത്സരിക്കാന്‍ നിര്‍ബന്ധമാണെങ്കില്‍ അതിനുള്ള അവസരം ഹനിക്കില്ല; ശശി തരൂരിന് കെ.സുധാകരന്റെ മറുപടി

കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കിയതിന് പിന്നാലെ ശശി തരൂരിന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വോട്ടര്‍ പട്ടിക കെപിസിസി ഓഫീസില്‍ ലഭ്യമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. മത്സരിക്കാനുള്ള ശശി തരൂരിന്റെ താത്പര്യത്തെ അംഗീകരിക്കുന്നു. മത്സരിക്കാന്‍ നിര്‍ബന്ധമാണെങ്കില്‍ അതിനുള്ള അവസരം ഹനിക്കില്ലെന്നും സുധാകരന്‍ മറുപടി നല്‍കി.
280 പേരടങ്ങുന്ന പട്ടികയ്ക്കാണ് എഐസിസി അംഗീകാരം നല്‍കിയിരിക്കുന്നത്. പട്ടികയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. കോണ്‍ഗ്രസ് ഭാരവാഹി പട്ടിക രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.
Read Also: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പുറത്തുവിടില്ല; മധുസൂദനന്‍ മിസ്ത്രി
കെപിസിസി നേരത്തെ തയ്യാറാക്കി നല്‍കിയ പട്ടിക ഹൈക്കമാന്‍ഡ് തിരിച്ച് അയച്ചിരുന്നു. ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന് കാട്ടിയായിരുന്നു നടപടി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കി കെപിസിസി പുതിയൊരു പട്ടിക ഹൈക്കമാന്‍ഡിന് അയച്ചത്. ഈ പട്ടികയ്ക്കാണ് എഐസിസി അംഗീകാരം നല്‍കിയത്.
Read Also: കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം; യുവാക്കൾക്ക് കൂടുതൽ പ്രധാന്യം
Story Highlights: K. Sudhakaran’s reply to Shashi Tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here