Advertisement

വിഴിഞ്ഞം സമരം; കാനം രാജേന്ദ്രനുമായി ലത്തീന്‍ അതിരൂപതാ നേതൃത്വം കൂടിക്കാഴ്ച നടത്തി

September 10, 2022
2 minutes Read
Latin Archdiocesan leadership met Kanam Rajendran

വിഴിഞ്ഞം സമരത്തില്‍ ലത്തീന്‍ അതിരൂപതാ നേതൃത്വം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ഫാദര്‍ യൂജീന്‍ പെരേര ഉള്‍പ്പെടെയുള്ളവര്‍ സിപിഐ ആസ്ഥാനത്തെത്തിയാണ് കാനവുമായി കൂടിക്കാഴ്ച നടത്തിയത്.

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനം ഉണ്ടാകുന്നില്ലെന്ന് യൂജീന്‍ പെരേര പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന് കാനം രാജേന്ദ്രന്‍ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ഇതുവരെ നടന്ന ചര്‍ച്ചകളില്‍ സര്‍ക്കാര്‍ നിലപാടിന് വ്യക്തതയില്ല. ന്യായമായ ആവശ്യങ്ങളാണെന്ന് കാനം പറഞ്ഞു. സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Read Also: വിഴിഞ്ഞം ഉൾപ്പടെയുള്ള കടൽത്തീരത്തെ സംരക്ഷിക്കാനായി 17 കി.മി നീളത്തിൽ മനുഷ്യച്ചങ്ങല

വിഴിഞ്ഞം ഉള്‍പ്പടെയുള്ള കടല്‍ത്തീരത്തെയും തീരവാസികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യച്ചങ്ങല തീര്‍ക്കുകയാണ് കൊച്ചി ,ആലപ്പുഴ രൂപതകള്‍. ചെല്ലാനം മുതല്‍ ബീച്ച് റോഡ് തിരുമുഖ തീര്‍ത്ഥാടന കേന്ദ്രം വരെ 17 കി.മി. നീളത്തിലാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്.

Read Also: വിഴിഞ്ഞം സമരം; സമരസമിതിയുമായി ഇനി ചർച്ചയ്ക്ക് മുൻകൈ എടുക്കില്ലെന്ന് സർക്കാർ

വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീന്‍ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് ഏഴാംദിവസത്തിലേക്ക് കടക്കുകയാണ്. പതിനാലാം തീയതി മൂലംപള്ളിയില്‍ നിന്ന് ആരംഭിക്കുന്ന ജനബോധന യാത്രയോടെ തുറമുഖ വിരുദ്ധസമരം സംസ്ഥാനവ്യാപകമാക്കാനാണ് അതിരൂപത തീരുമാനം. ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനത്തോടെ വിഷത്തിലെ സമവായവും അനിശ്ചിതത്വത്തിലാണ്.

Story Highlights: Latin Archdiocesan leadership met Kanam Rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top