ടൂറിസം ജലമേളയിൽ പങ്കെടുക്കാനെത്തിയയാൾ കവണാറ്റിൽ മരിച്ച നിലയിൽ
കുമരകം കവണാറ്റിൻകര ടൂറിസം ജലമേളയിൽ പങ്കെടുക്കാനെത്തിയയാളെ കവണാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുമരകത്ത് വരിപ്പുകാലായ്ക്കു സമീപം കവണാറ്റിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുമരകം സ്വദേശിയായ പുത്തൻപറമ്പിൽ ശിവനാണ് (അഞ്ചളിയൻ -60) മരിച്ചത്. കുമരകം കവണാറ്റിൻകര ടൂറിസം ജലമേളയിൽ പങ്കെടുക്കാനെത്തിയ ശിവനെ ഇന്നലെയാണ് കാണാതായത്. ( old man was dead in Kavanattinkara ).
Read Also: മലപ്പുറത്ത് പാടശേഖരത്തിൽ അമ്മയും മകളും മുങ്ങി മരിച്ചു
തെരച്ചിലിനൊടുവിൽ ഇന്നു രാവിലെ വിരിപ്പുകാലയ്ക്കു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് മകൻ എത്തിയാണ് മരിച്ചത് ശിവൻ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കുമരകം പൊലീസ് കേസെടുത്തു.
Story Highlights: old man was dead in Kavanattinkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here