ഓണംവാരാഘോഷം: വിസ്മയകാഴ്ചകള്‍ ആസ്വദിക്കാന്‍ ഇനി രണ്ട് നാള്‍ കൂടി

വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണംവാരാഘോഷത്തിന് തിങ്കളാഴ്ച തിരശീലവീഴും. രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമെത്തിയ ഓണംവാരാഘോഷത്തില്‍ വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളാണ് ഉള്‍പ്പെടുത്തിയിരുന്നത്. കാര്യവട്ടം മുതല്‍ മണക്കാട് വരെയും ശാസ്തമംഗലം വിവേകാനന്ദ പാര്‍ക്ക് മുതല്‍ വെള്ളയമ്പലം ജംഗ്ഷന്‍ വരെയും വേളിടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, കോവളം, നെയ്യാര്‍ഡാം, കോട്ടൂര്‍ എന്നിവിടങ്ങളിലും ഒരുക്കിയ ദീപാലങ്കാരം കാണാന്‍ രണ്ട് നാള്‍ കൂടി അവസരമുണ്ട്.
ഇതിന് പുറമെ കനകക്കുന്നില്‍ നടക്കുന്ന ട്രേഡ് ഫെയറും എക്സിബിഷനും ഭക്ഷ്യമേളയും മറ്റൊരു ആകര്‍ഷണമാണ്. രാവിലെ 10 മുതല്‍ വൈകുന്നേരം 10 വരെ നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം സൗജന്യമാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും മനസിലാക്കാന്‍ കഴിയുന്ന സ്റ്റാളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും അണിയിച്ചൊരുക്കുന്ന നൂറോളം വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവ പ്രധാന ആകര്‍ഷണമാണ്. നിരവധി പേരാണ് രാവിലെ മുതല്‍ ഇവിടെയെത്തുന്നത്.
ഇതിനുപുറമെ ജില്ലയിലെ 32 വേദികളിലായി ദിവസവും നിരവധി പരിപാടികളും നടക്കുന്നുണ്ട്. സെപ്റ്റംബർ 12 ന് നടക്കുന്ന വിപുലമായ ഘോഷയാത്രയോടു കൂടി ഈ വര്‍ഷത്തെ ഓണംവാരാഘോഷ പരിപാടികള്‍ സമാപിക്കും.
Story Highlights: Onam Week Celebration: Two more days to enjoy the spectacle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here