‘ഗുരുവിന്റെ മഹത്വം മനസിലാക്കാത്തതാണ് വലിയ ഗുരുനിന്ദ’; ശ്രീനാരായണ ഗുരു ജയന്തിയില്‍ മുഖ്യമന്ത്രി

സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ ചരിത്രത്തില്‍ അപ്രസക്തരാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അതിനായുള്ള പ്രവര്‍ത്തനം നമ്മള്‍ ഏറ്റെടുക്കണം എന്നും പിണറായി വിജയന്‍ പറഞ്ഞു. ശ്രീനാരായണഗുരുദേവന്റെ 168ാമത് ജയന്തി ആഘോഷങ്ങളുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ശ്രീനാരായണഗുരുദേവന്റെ 168ാമത് ജയന്തി ആഘോഷ ദിനത്തില്‍ ശിവഗിരിമഠത്തിലും ചെമ്പഴന്തിയിലും വിപുലമായ പരിപാടികളാണ് നടന്നത്. ഗുരുവിന്റെ മഹത്വം വേണ്ട പോലെ മനസിലാക്കാനും മനസിലാക്കി കൊടുക്കാനും കഴിഞ്ഞില്ലെങ്കില്‍ അതാണ് വലിയ ഗുരുനിന്ദയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശിവഗിരിയില്‍ നടന്ന ജയന്തി സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണ ഗുരുവിന്റെ ആദര്‍ശങ്ങളുടെ പ്രസക്തി വര്‍ധിക്കുന്ന കാലഘട്ടമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചെമ്പഴന്തിയിലെ സമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് ശിവഗിരി മഠത്തില്‍ നിന്നും ചെമ്പഴന്തിയില്‍ നിന്നുമാരംഭിച്ച ജയന്തി ഘോഷയാത്രകള്‍ നഗരപ്രദക്ഷിണവും നടത്തി.
Story Highlights: pinarayi vijayan about sree narayana guru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here