വയനാട്ടിൽ ആദിവാസി വിദ്യാർത്ഥിനിക്ക് നേരെ തെരുവുനായ ആക്രമണം

വയനാട്ടിൽ ആദിവാസി വിദ്യാർത്ഥിനിക്ക് നേരെ തെരുവുനായ ആക്രമണം. പടിഞ്ഞാറത്തറയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് തെരുവുനായ ആക്രമിച്ചത്. വിദ്യാർത്ഥിനിയുടെ മുഖത്തും തുടയിലും പരുക്കേറ്റു. പരുക്കേറ്റ സുമിത്രയെ കൽപ്പറ്റ ഗവൺമെൻര് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also: പട്ടാമ്പിയിൽ കടയിൽ പോവുകയായിരുന്ന യുവാവിനെ തെരുവ് നായ ആക്രമിച്ചു
ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ സഹോദരിക്കൊപ്പം വയലിൽ ആടിനെ അഴിക്കാൻ പോയപ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണമുണ്ടായത്. തരിയോട് ഗവ ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് സുമിത്ര. പടിഞ്ഞാറത്തറ മാടത്തും പാറ കോളനിയിലെ സുരേഷ് – തങ്ക ദമ്പതികളുടെ മകളാണ്.
Read Also: വലയിൽ കുടുങ്ങിയ പൂച്ചയുടെ കടിയേറ്റയാൾ മരിച്ചു
Story Highlights: stray dog attack against student wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here