പട്ടാമ്പിയിൽ കടയിൽ പോവുകയായിരുന്ന യുവാവിനെ തെരുവ് നായ ആക്രമിച്ചു

പട്ടാമ്പി വിളയൂരിൽ യുവാവിനെ തെരുവ് നായ ആക്രമിച്ചു. സാധനങ്ങൾ വാങ്ങാൻ കടയിൽ പോവുകയായിരുന്ന യുവാവിനെയാണ് തെരുവ് നായ ആക്രമിച്ചത്. നിലത്തു വീണ യുവാവിന് സാരമായി പരിക്കേറ്റു. വിളയൂരിലും പരിസര പ്രദേശത്തും ആഴ്ചകൾക്ക് മുമ്പ് നിരവധി പേരെ തെരുവ് നായ കടിച്ചിരുന്നു. ( young man was attacked by a stray dog ).
കണ്ണൂർ തളിപ്പറമ്പ് എഴാംമൈലിൽ വിദ്യാർത്ഥികളെ തെരുവുനായക്കൂട്ടം ആക്രമിക്കാൻ ഓടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. തലനാരിഴയ്ക്കാണ് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത്. എഴാംമൈൽ സ്വദേശികളായ ഷബാസ് മൻസൂർ, സയാൻ സലാം എന്നിവരെയാണ് തെരുവ് നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചത്.
അങ്ങേയറ്റം ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. തിരുവോണ ദിവസമാണ് സംഭവം നടന്നത്. രാവിലെ കടയിലേക്ക് സാധനങ്ങൾ വാങ്ങാനായി ഒരുമിച്ച് പോകുമ്പോഴാണ് തെരുവ് നായക്കൂട്ടം വിദ്യാർത്ഥികളെ ഓടിച്ചത്. ഭാഗ്യംകൊണ്ട് മാത്രമാണ് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത്. രാത്രിയിൽ വീട്ടിലേക്ക് വരുകയായിരുന്ന ഒരു സ്ത്രീയെയും തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു.
Story Highlights: young man was attacked by a stray dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here