ഈ സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്; തെരുവുനായക്കൂട്ടത്തിൽ നിന്ന് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ തളിപ്പറമ്പ് എഴാംമൈലിൽ വിദ്യാർത്ഥികളെ തെരുവുനായക്കൂട്ടം ആക്രമിക്കാൻ ഓടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തലനാരിഴയ്ക്കാണ് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത്. എഴാംമൈൽ സ്വദേശികളായ ഷബാസ് മൻസൂർ, സയാൻ സലാം എന്നിവരെയാണ് തെരുവ് നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചത്. ( students narrowly escaped from Street dogs ).
Read Also: തെരുവുനായയെ ഭയന്ന് ബൈക്കിൽ നിന്ന് വീണ യുവതിക്ക് തലയ്ക്ക് ഗുരുതര പരുക്ക്
അങ്ങേയറ്റം ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. തിരുവോണ ദിവസമാണ് സംഭവം നടന്നത്. രാവിലെ കടയിലേക്ക് സാധനങ്ങൾ വാങ്ങാനായി ഒരുമിച്ച് പോകുമ്പോഴാണ് തെരുവ് നായക്കൂട്ടം വിദ്യാർത്ഥികളെ ഓടിച്ചത്. ഭാഗ്യംകൊണ്ട് മാത്രമാണ് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത്. രാത്രിയിൽ വീട്ടിലേക്ക് വരുകയായിരുന്ന ഒരു സ്ത്രീയെയും തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു.
Story Highlights: students narrowly escaped from Street dogs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here