ആവിക്കൽ തോട് പ്ലാന്റ് വിരുദ്ധ സമരത്തിന് തീവ്രവാദ ബന്ധം ആരോപിച്ച എംവി ഗോവിന്ദനെതിരെ പ്രതിഷേധം

ആവിക്കൽ തോട് പ്ലാന്റ് വിരുദ്ധ സമരത്തിന് തീവ്രവാദ ബന്ധം ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ പ്രതിഷേധം. ആവിക്കൽ തോട്ടിലെ സമരക്കാർ എംവി ഗോവിന്ദന്റെ കോലം കത്തിച്ചു. എന്നാൽ, ആവിക്കലിൽ സമരം ചെയ്യുന്നവരെല്ലാം തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ലെന്നാണ് എംവി ഗോവിന്ദന്റെ വിശദീകരണം.
Read Also: ആര്യാ രാജേന്ദ്രനെതിരെ എം.വി.ഗോവിന്ദൻ; പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടി നയമല്ല
മന്ത്രിയായിരുന്നപ്പോൾ ആവിക്കൽത്തോട് സമരത്തെ കുറിച്ച് എംവി ഗോവിന്ദൻ സഭയിൽ ഉന്നയിച്ച അതെ ആരോപണങ്ങൾ കഴിഞ്ഞ ദിവസം ആവർത്തിച്ചതോടെയാണ് പ്രതിഷേധമുണ്ടായത്. സമരക്കാർ സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ കോലം കത്തിച്ചു.
Read Also: പിടിവാശി ഒഴിവാക്കി ചര്‍ച്ചയ്ക്ക് തയ്യാറാകണം; ആവിക്കല്‍തോട് സമരത്തിന് പിന്തുണയുമായി യുഡിഎഫ്
എന്നാൽ ആവിക്കലിൽ സമരം ചെയ്യുന്ന മുഴുവൻ പേരും തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ലെന്നാണ് എംവി ഗോവിന്ദന്റെ വിശദീകരണം. സമരത്തിൽ തീവ്രവാദ സാന്നിധ്യമുണ്ടെന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്നും എംവി ഗോവിന്ദൻ പറഞ്ഞു. പരാമർശത്തിനെതിരെ വെള്ളിയാഴ്ച പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു.
Story Highlights: avikkal thodu mv govindan protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here