ഏഷ്യാ കപ്പ്; ശ്രീലങ്ക-പാകിസ്താന്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചില്ലെന്ന് ഇന്ത്യന്‍ ടീം ആരാധകര്‍

ശ്രീലങ്കയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പ് ഫൈനലിന് മുന്നോടിയായി ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് തങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍. ഇന്ത്യന്‍ ടീമിന് പിന്തുണ അറിയിച്ചുകൊണ്ട് നീല ജേഴ്‌സി അണിഞ്ഞെത്തിയ ആരാധകര്‍ക്കാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നിഷേധിച്ചത്. സംഭവത്തിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഫൈനല്‍ മത്സരം കാണാന്‍ ശ്രീലങ്കയുടെയും പാകിസ്താന്റെയും ആരാധകര്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഇതിനിടയിലാണ് മത്സരം കാണാനെത്തിയ ഇന്ത്യന്‍ ടീമിന്റെ ആരാധകരെ പ്രവേശിപ്പിക്കാതിരുന്നതെന്നാണ് ആരോപണം. സ്റ്റേഡിയത്തിലേക്ക് തങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചുവെന്ന് ഒരു ഇന്ത്യന്‍ ടീം ആരാധകന്‍ ആരോപിക്കുന്ന വീഡിയോ ആണ് ടീം ഇന്ത്യയുടെ ജനപ്രിയ സപ്പോര്‍ട്ടേഴ്‌സ് ഗ്രൂപ്പായ ‘ദി ഭാരത് ആര്‍മി’ പങ്കുവയ്ക്കുന്നത്.
? SHOCKING TREATMENT as The Bharat Army and other Indian Cricket Fans told they can not enter the stadium wearing ‘India jerseys’! #BharatArmy #PAKvSL pic.twitter.com/5zORYZBcOy
— The Bharat Army (@thebharatarmy) September 11, 2022
ഇന്ത്യന്‍ ടീം ആരാധകരാണെങ്കിലും സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം നിഷേധിച്ചത് വിചിത്രമായ നടപടിയാണെന്നും യാതൊരു നിര്‍ദേശവും തന്നിരുന്നില്ലെന്നും വിഡിയോ പങ്കുവച്ചവര്‍ പറഞ്ഞു. ശ്രീലങ്കയുടെയും പാകിസ്താന്റെയും മാത്രം ടീം ആരാധകര്‍ക്കാണ് പ്രവേശനമുള്ളതെങ്കില്‍ ഞങ്ങള്‍ക്കത് മനസിലാകും. പക്ഷേ ഇങ്ങനെ പറയണമെങ്കിലും അതിനെന്തെങ്കിലും കാരണം വേണം’. പ്രവേശനം നിഷേധിക്കപ്പെട്ട ഇന്ത്യന്‍ ടീം ആരാധകന്‍ പറഞ്ഞു.
Read Also: തകർപ്പൻ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്; ഓസ്ട്രേലിയക്ക് മികച്ച സ്കോർ
പ്രവേശനം വേണമെങ്കില്‍ ശ്രീലങ്കയുടെയോ പാകിസ്താന്റെയോ ജേഴ്‌സി ഇടണമെന്നാണ് അവിടെയുള്ളവര്‍ പറഞ്ഞത്. ഒരു ഇന്ത്യന്‍ ടീം ആരാധകരായ ഞങ്ങളെന്തിന് അങ്ങനെചെയ്യണം? യുവാക്കള്‍ ചോദിച്ചു .
Story Highlights: indian team supporters wearing Indian jersey denied entry to asia cup final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here