പാലപ്പിള്ളിയില്‍ കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ തുരത്തുന്നു; ദൃശ്യങ്ങള്‍ ട്വന്റിഫോറിന്

തൃശൂര്‍ പാലപ്പിള്ളിയില്‍ കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ തുരത്തുന്ന ദൗത്യം തുടരുന്നു. ചക്കിപ്പറമ്പില്‍ നിന്ന് മുക്കണാംകുത്ത് ഭാഗത്തേക്കാണ് ഇന്ന് കുങ്കികളെ ഉപയോഗിച്ചത്. രണ്ട് കാട്ടാനകളെ കുങ്കിയാനകള്‍ തുരത്തുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. (wild elephants chased in palappilly thrissur )
വെള്ളിക്കുളങ്ങര പരിധിക്ക് കീഴിലെ പ്രദേശങ്ങളിലും വന്‍ കാട്ടാനക്കൂട്ടമാണുള്ളത്. കാരികുളം സീല്‍ ഫാക്ടറിയുടെ സമീപമാണ് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. പാലപ്പിള്ളി ദൗത്യത്തിന് ശേഷം ഈ മേഖലകളിലേക്കും കുങ്കിയാനകളെ കൊണ്ടുപോകുമെന്നാണ് വിവരം.
Read Also: രാജസ്ഥാന്‍ കര്‍ത്തവ്യസ്ഥാന്‍ ആക്കുമോ? രാജ്പഥിന്റെ പേരുമാറ്റലിനെ പരിഹസിച്ച് ശശി തരൂര്‍
വെള്ളിക്കുളങ്ങര ഫോറസ്റ്റ് സ്‌റ്റേഷന് കീഴിലെ കാരികുളം തോട്ടം മേഖലയില്‍ കൂടുതല്‍ കാട്ടാനകള്‍ നിലയുറപ്പിച്ചതിന്റെ ദൃശ്യങ്ങളും ട്വന്റിഫോറിന് ലഭിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഓഫിസറായ പ്രേം ഷമീര്‍, സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിലെ ശാസ്ത്രജ്ഞനായ ഡോ. ശ്രീധര്‍ വിജയ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ ദൗത്യം നടന്നുവരുന്നത്. ഓണാവധിക്ക് ശേഷമാണ് ദൗത്യം വീണ്ടും പുനരാരംഭിച്ചത്. വിക്രം, ഭരത് എന്നീ കുങ്കിയാനകളെ മുത്തങ്ങയില്‍ നിന്നുമാണ് എത്തിച്ചത്.
Story Highlights: wild elephants chased in palappilly thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here