ഭാരത് ജോഡോ യാത്ര; സിൽവർ ലൈൻ സമരസമിതി പ്രവർത്തകരുമായുള്ള രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച നാളെ

ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ സിൽവർ ലൈൻ സമരസമിതി പ്രവർത്തകരുമായി രാഹുൽ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് ആറ്റിങ്ങലിലാണ് കൂടിക്കാഴ്ച. സിൽവർലൈൻ വിരുദ്ധ സമര സമിതിയാണ് രാഹുൽ ഗാന്ധിയെ കാണാൻ സന്നദ്ധത അറിയിച്ചത്. അവരുടെ പ്രശ്നങ്ങൾ ന്യായമാണെന്നും ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതികൾ അടിച്ചേല്പിക്കരുതെന്നും രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. ( Bharat Jodo Yatra; Rahul Gandhi’s meeting with Silver Line Samara Samiti ).
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ കണ്ടയ്നർ ജാഥയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് വിമർശിച്ചിരുന്നു. സിപിഐഎം കേരളയുടെ ഫേസ്ബുക്ക് പേജിൽ സത്യാനന്തരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞുപിടിച്ചുകൊണ്ടാണെന്നും ഈ ‘കണ്ടെയ്നർ ജാഥ’ ആർക്കെതിരെയാണെന്നും സ്വരാജ് ചോദിച്ചു.
Read Also: ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടി; സിസിടിവി ദൃശ്യങ്ങള് പുറത്ത്
ജാഥ കടന്നുപോകുന്നത് ആകെ 12 സംസ്ഥാനങ്ങളിലൂടെയാണ്. അതിൽ ഏഴും ബിജെപിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. ബിജെപിയില്ലാത്ത സംസ്ഥാനങ്ങൾ തിരഞ്ഞുപിടിച്ചാണ് റൂട്ട് തയ്യാറാക്കിയിട്ടുള്ളത്. കണ്ടയ്നർ വാഴ്ത്തിപ്പാട്ടുകൾ കണ്ടിട്ട് മിക്കവാറും ഈ കണ്ടയ്നറുകൾ കോൺഗ്രസിനേയും കൊണ്ടോ പോകൂ എന്ന് തന്നെയാണ് ഈ ഘട്ടത്തിൽ തോന്നുന്നതെന്നും സ്വരാജ് പറഞ്ഞു.
രാഹുൽ ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലൂടെയാണ്. കേരളത്തിലാകട്ടെ ബിജെപിക്ക് നിവർന്നു നിൽക്കാൻ പോയിട്ട് നിരങ്ങിനീങ്ങാൻ പോലും സാധിച്ചിട്ടില്ല. യാത്രയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി അടക്കമുള്ളവർക്ക് കിടക്കാൻ കണ്ടയ്നർ മുറികൾ ഒരുക്കിയതിനെയാണ് സ്വരാജ് പരിഹസിക്കുന്നത്. 60 കണ്ടയ്നറുകളാണ് കിടക്കാൻ ഒരുക്കിയത്. ഒരു കിടക്ക മുതൽ 12 കിടക്കകൾ വരെയാണ് കണ്ടയ്നറുകളിൽ ഒരുക്കിയിട്ടുള്ളത്.
Story Highlights: Bharat Jodo Yatra; Rahul Gandhi’s meeting with Silver Line Samara Samiti
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here