സോണാലി ഫോഗട്ടിന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കും

ബിജെപി നേതാവ് സോണാലി ഫോഗട്ടിന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കും. സോണാലിയുടെ മരണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു.
Read Also: വീര്‍ രജനികാന്ത്; രജനി കുടുംബത്തിലേക്ക് പുതിയ അതിഥി
സംസ്ഥാന പോലീസില്‍ വിശ്വാസമുണ്ടെങ്കിലും സൊണാലി ഫോഗട്ടിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്നതെന്ന് സാവന്ത് അറിയിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 22 നാണ് സോണാലി ഗോവയില്‍ വച്ചു മരിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ ഗോവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Story Highlights: cbi will investigate sonali phogat death case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here