Advertisement

വീര്‍ രജനികാന്ത്; രജനി കുടുംബത്തിലേക്ക് പുതിയ അതിഥി

September 12, 2022
Google News 6 minutes Read
soundarya rajinikanth gives birth to new baby

തമിഴ് സിനിമാ ആസ്വാദകര്‍ക്കിടയില്‍ എന്നുമെത്തുന്ന വിശേഷങ്ങളാണ് രജനികുടുംബത്തിന്റേത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ കുടുംബത്തിലേക്ക് പുതിയ ഒരതിഥി കൂടി എത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രജനികാന്തിന്റെ ഇളയമകള്‍ സൗന്ദര്യ രജനികാന്തും ഭര്‍ത്താവ് വിശാഖും രണ്ടാമതും അച്ഛനുമമ്മയുമാകുകയാണ്. രജനികാന്ത് വീണ്ടും മുത്തച്ഛനാകുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളും ആരാധകര്‍ സ്വീകരിച്ചുകഴിഞ്ഞു.

ഞായറാഴ്ചയാണ് സൗന്ദര്യ രജനികാന്ത് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് സൗന്ദര്യ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. വീര്‍ രജനികാന്ത് എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. ഭര്‍ത്താവ് വിശാഖ്, മൂത്തമകന്‍ വേദ് എന്നിവരോടൊപ്പമുള്ള തന്റെ ഗര്‍ഭകാലത്തെ ഫോട്ടോ ഷൂട്ട് ചിത്രവും സൗന്ദര്യ പങ്കുവച്ചിട്ടുണ്ട്.

2019ലായിരുന്നു വിശാഖിന്റെയും സൗന്ദര്യയുടെയും വിവാഹം. പൊന്നിയിന്‍ സെല്‍വത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായ സൗന്ദര്യ, രജനികാന്തിന്റെ കൊച്ചടൈയാന്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധാന രംഗത്തേക്ക് കാലെടുത്തുവയ്ക്കുന്നത്.

Story Highlights: soundarya rajinikanth gives birth to new baby

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here