ട്രാൻസ് ജെൻ്ററും ആക്ടിവിസ്റ്റുമായ സിസ്‍ലിക്ക് നേരെ മുളകുപൊടി ഉപയോഗിച്ച് ആക്രമണം

ട്രാൻസ് ജെൻ്ററും ആക്ടിവിസ്റ്റുമായ സിസ്‍ലിക്ക് നേരെ മുളക് പൊടി വിതറിയതായി പരാതി. കോഴിക്കോട് മാങ്കാവിൽ ഇന്ന് വൈകിട്ട് 6.30 ഓടെയാണ് സംഭവം നടന്നത്. കണ്ണിൽ മുളക് പൊടി വിതറി മാല കവരാൻ ശ്രമിച്ചു എന്നാണ് ആക്ടിവിസ്റ്റിന്റെ പരാതി. ( Chilli Powder attack on transgender Sisli ).
സിസ്‍ലി ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ബൈക്കിൽ എത്തിയ രണ്ട് പേരാണ് മുളക് പൊടി വിതറിയ ശേഷം തന്നെ ആക്രമിച്ചതെന്ന് അവർ പറയുന്നു. കാറിൽ ഇരിക്കവേ ബൈക്കിലെത്തിയ സംഘം അപ്രതീക്ഷിതമായി മുഖത്തേക്ക് മുളകുപൊടി വിതറുകയായിരുന്നുവെന്ന് സിസ്‍ലി പറയുന്നു.
Read Also: ട്രാൻസ്‌ജെൻഡറിന്റെ മൃതദേഹം രണ്ട് കഷ്ണങ്ങളാക്കിയ നിലയിൽ; പ്രതി അറസ്റ്റിൽ
മുളകുപൊടി പ്രയോഗത്തിന് ശേഷം കഴുത്തിൽ കിടന്ന മൂന്ന് പവന്റെ സ്വർണമാല കവരാൻ ശ്രമിക്കുകയായിരുന്നു. സമീപ വാസികൾ എത്തിയാണ് രക്ഷപ്പെടുത്തിയതെന്നും തന്നെ അറിയാവുന്ന ആരോ ആവാം ആക്രമണത്തിന് പിന്നിലെന്നും സിസ്‍ലി പറയുന്നു.
Story Highlights: Chilli Powder attack on transgender Sisli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here