യുവതികളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; ചൈനയിലെ പ്രമുഖ താരം ലി യിഫെങ് അറസ്റ്റിൽ

യുവതികളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിന്റെ പേരിൽ ചൈനയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ നടൻ ലി യിഫെങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. 35 കാരനായ താരത്തെ ബെയ്ജിംഗിൽ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലി യിഫെങ് കുറ്റം സമ്മതിച്ചതായി ചൈനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ( China arrests Li Yifeng who played Mao for soliciting prostitutes ).
2021ൽ പുറത്തിറങ്ങിയ ഒരു സിനിമയിൽ കമ്മ്യൂണിസ്റ്റ് നേതാവ് മാവോ സേതൂങ്ങിന്റെ വേഷം ചെയ്ത നടനാണ് ലി യിഫെങ്. സംഭവം വിവാദമായതോടെ ഫാഷൻ ഹൗസ് പ്രാഡ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.
Read Also: ചൈനയിലെ സവിശേഷ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തുന്നതിൽ വിജയിച്ചു; മാവോ സേതുങ്ങിനെ അനുസ്മരിച്ച് സിപിഐഎം
2007-ൽ ദേശീയ ടെലിവിഷൻ ടാലന്റ് മത്സരത്തിൽ പങ്കെടുത്തതു മുതലാണ് അദ്ദേഹം പ്രശസ്തനാകുന്നത്. ട്വിറ്റർ പോലുള്ള സിന വെയ്‌ബോ പ്ലാറ്റ്‌ഫോമുകളിൽ 60 ദശലക്ഷം ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. അഭിനയ രംഗത്തേക്ക് കടക്കുന്നതിന് മുമ്പുതന്നെ അദ്ദേഹം നിരവധി ടിവി ഷോകളിലും നാടകങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം, ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് പറയുന്ന ചിത്രമായ ദി പയനിയറിലും അദ്ദേഹം അഭിനയിച്ചിരുന്നു.
അദ്ദേഹത്തിന്റെ അറസ്റ്റിനെക്കുറിച്ചുള്ള വാർത്തകൾ പരസ്യമാകുന്നതിന് മുമ്പുതന്നെ ലിയുടെ സ്റ്റുഡിയോ ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. “എല്ലായ്‌പ്പോഴും പ്രൊഫഷണൽ എത്തിക്സ് പാലിക്കുകയും നിയമം അനുസരിക്കുകയും ചെയ്യുന്നയാളാണ് നടൻ ലി യിഫെങ്ങ്” എന്നാണ് ലിയുടെ സ്റ്റുഡിയോ പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്കമാക്കുന്നത്.
Story Highlights: China arrests Li Yifeng who played Mao for soliciting prostitutes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here