എലിസബത്ത് രാജ്ഞിയുടെ കത്ത്; വായിക്കണമെങ്കില്‍ ഇനിയും 63 വര്‍ഷം കൂടി കഴിയണം

സിഡ്‌നിയിലെ നിലവറയിൽ സൂക്ഷിച്ചിരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ രഹസ്യ കത്ത് തുറക്കണമെങ്കില്‍ 63 വര്‍ഷം കാത്തിരിക്കണം. 1986 നവംബറില്‍ സിഡ്‌നിയിലെ ജനങ്ങള്‍ക്കായി എഴുതിയ കത്താണ് ചരിത്രപ്രധാനമായ കെട്ടിടത്തിലെ നിലവറയിലാണുള്ളത്. 2085 ല്‍ മാത്രമേ കത്ത് തുറന്നു വായിക്കാന്‍ സാധിക്കുകയുള്ളൂ. കത്തില്‍ എഴുതിയിരിക്കുന്നതിനെ പറ്റി ആർക്കും തന്നെ കാര്യമായ സൂചനയില്ല. രാജ്ഞിയുമായി അടുത്തബന്ധം ഉള്ളവർക്ക് പോലും കത്തിൽ എഴുതിയ കാര്യത്തെ കുറിച്ച് ഒരു ധാരണയുമില്ലെന്നാണ് ഓസ്‌ട്രേലിയന്‍ പത്രങ്ങള്‍ റിപ്പോർട് ചെയ്യുന്നത്.(Secret letter from Queen Elizabeth II)
കെട്ടിടത്തിലെ നിലവറയിലെ രഹസ്യ അറയിലെ ചില്ലു പെട്ടിയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. 2085 ല്‍ ഒരു നല്ല ദിവസം നോക്കി സിഡ്‌നിയിലെ ജനങ്ങളോട് ഇതിലെ കത്തിലെ സന്ദേശം കൈമാറണമെന്നാണ് സിഡ്‌നിയിലെ മേയര്‍ക്കുള്ള നിര്‍ദേശത്തില്‍ രാജ്ഞി പറഞ്ഞിട്ടുള്ളത്. എലിസബത്ത് ആര്‍ എന്നു മാത്രമാണ് കത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്. 16 തവണ എലിസബത്ത് രാജ്ഞി ഓസ്‌ട്രേലിയ സന്ദര്‍ശിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയ്ക്കു രാജ്ഞിയുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. പതിനഞ്ച് തവണ രാജ്ഞി ഇവിടെ സന്ദർശിച്ചപ്പോഴും ജനാരവം തന്നെയാണ് രാജ്ഞിയെ എതിരേറ്റത്. അതില്‍ നിന്നും ഇവിടുത്തെ ജനങ്ങളുടെ മനസ്സിൽ രാജ്ഞിക്കുള്ള സ്ഥാനം വ്യക്തമാണ് എന്ന് ഓസ്‌ട്രേലിയന്‍ പ്രസിഡന്റ് ആന്റണി ആല്‍ബനീസ് പറഞ്ഞു.
Story Highlights: Secret letter from Queen Elizabeth II locked in vault, can’t be opened till 2085
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here