Advertisement

‘ഈ ബോളിവുഡിനെയാകെ നശിപ്പിക്കാന്‍ എന്റെ സഹോദരന്റെ ബ്രഹ്‌മാസ്ത്രം മാത്രം മതി’; ആഞ്ഞടിച്ച് സുശാന്ത് സിംഗിന്റെ സഹോദരി

September 12, 2022
Google News 2 minutes Read
sushant singh rajput sister against bollywood

ജീവിതത്തിന്റെ നിറച്ചാര്‍ത്തുകള്‍ വേണ്ടുവോളം ആസ്വദിക്കാന്‍ നില്‍ക്കാതെ അകാലത്തില്‍ പൊലിഞ്ഞ ജീവിതമാണ് ബോളിവുഡ് താരം സുശാന്ത് സിംഗിന്റേത്. സുശാന്തിന്റെ മരണശേഷം യാദൃശ്ചികമെന്നോണം തകര്‍ന്നടിയുന്ന ബോളിവുഡ് ചിത്രങ്ങളുടെ എണ്ണവും കൂടി.

സുശാന്ത് സിംഗ് രജ്പുതിന്റെ ആകസ്മികമായ വിയോഗം അദ്ദേഹത്തിന്റെ ആരാധകരെയും മുഴുവന്‍ സിനിമാലോകത്തെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. സുശാന്ത് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷമായിട്ടും ഇന്നും ആരാധകര്‍ പലപ്പോഴും ബോളിവുഡിനെ കുറ്റപ്പെടുത്തുന്നുണ്ട്. ഇപ്പോള്‍ സുശാന്തിന്റെ സഹോദരി മീതു സിംഗ്, ബോളിവുഡ് ചിത്രം ‘ബ്രഹ്‌മാസ്ത്ര’യ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ബോളിവുഡിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ മീതു സിംഗ് സുശാന്തിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഈ ബോളിവുഡിനെ നശിപ്പിക്കാന്‍ സുശാന്തിന്റെ ബ്രഹ്‌മാസ്ത്രം മതി. പരസ്പര ബഹുമാനവും വിനയവും കാണിക്കാന്‍ പോലും ഒരിക്കലും നില്‍ക്കാതെ, പൊതുജനങ്ങളോട് ആജ്ഞാപിക്കാനാണ് ബോളിവുഡ് എപ്പോഴും ആഗ്രഹിക്കുന്നത്.

ധാര്‍മിക മൂല്യങ്ങളാല്‍ സമ്പന്നമായ നമ്മുടെ നാടിന്റ മുഖമാകാന്‍ ഇത്തരം ആളുകളെ എങ്ങനെ അനുവദിക്കും? പൊതുജനങ്ങളുടെ സ്‌നേഹം നേടിയെടുക്കാന്‍ അവര്‍ക്കാകില്ല. അവരതില്‍ പരാജയപ്പെട്ടു. ഗുണനിലവാരവും ധാര്‍മികമൂല്യങ്ങളും മാത്രമാണ് ബഹുമാനവും പ്രശംസയും നേടിത്തരുന്നത്’. മീതു സിംഗ് കൂട്ടിച്ചേര്‍ത്തു. മീതുവിന്റെ വാക്കുകള്‍ ഇതിനോടകം ബോളിവുഡിന് പ്രഹരമായിരിക്കുകയാണ്.

Read Also: ഇന്ന് സുശാന്ത്, അന്ന് സിൽക്ക് സ്മിത; രണ്ടുപേരുടേയും മരണകാരണം സമാനം; സുശാന്തിന്റെ ഘാതകർക്കായി മുറവിളി കൂട്ടുമ്പോഴും അവഗണിക്കപ്പെട്ട് സിൽക്ക് സ്മിത

ബ്രഹ്‌മാസ്ത്രയുടെ റിലീസിന് പിന്നാലെ പിവിആര്‍, ഐനോക്സ് തുടങ്ങിയ തിയേറ്റര്‍ ശൃംഖലകള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ബോളിവുഡില്‍ ധാരാളം പൊള്ളത്തരങ്ങളുണ്ടെന്ന് ചലച്ചിത്ര നിര്‍മ്മാതാവ് വിവേക് അഗ്‌നിഹോത്രി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

Read Also: വ്യോമസേനയിൽ ചേരാൻ കൊതിച്ചു, എത്തിപ്പെട്ടത് ബോളിവുഡിൽ; സുശാന്ത് വിട പറഞ്ഞിട്ട് രണ്ട് വർഷം

നെപ്പോട്ടിസം അടക്കി വാഴുന്ന ബോളിവുഡില്‍ സിനിമാ പാരമ്പര്യമില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ള സാധാരണക്കാര്‍ക്കും എത്തിച്ചേരാന്‍ സാധിക്കുമെന്നും സ്വപ്രയത്നത്താല്‍ സ്വന്തം ഇടം കണ്ടെത്താനാകുമെന്നും തെളിയിച്ച വ്യക്തിയാണ് സുശാന്ത് സിംഗ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് സുശാന്ത് സിംഗ് കലാരംഗത്ത് ശ്രദ്ധേയനായത്. പവിത്ര രിഷ്ത എന്ന പരമ്പര സുശാന്തിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി. ‘ഝലക് ദിഖ്ലാ ജാ’ എന്നൊരു ഡാന്‍സ് മത്സരത്തിലും സുശാന്ത് പങ്കെടുത്തു.

Story Highlights: sushant singh rajput sister against bollywood

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here