യു.എ.ഇയിൽ ഇലക്ട്രിക് കാർഗോ വിമാനം വരുന്നു; സുപ്രധാന ചുവടുവയ്പ്പെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

ഇലക്ട്രിക് കാർഗോ വിമാനത്തിന് താൽക്കാലിക അനുമതിയുമായി യു.എ.ഇ. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതിക്ക് അനുയോജ്യമായ ഇലക്ട്രിക് കാർഗോ വിമാനം നിർമ്മിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. അബുദാബിയിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭയാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ( UAE to license region’s first electric cargo plane ).
ചരക്ക് നീക്കത്തിന്റെ ഭാവിയും അതിന്റെ പാരിസ്ഥിതിക ആഘാതങ്ങളും മാറ്റുന്നതിന് സഹായകമായേക്കാവുന്ന സുപ്രധാന ചുവടുവയ്പാണ് ഇലക്ട്രിക് കാർഗോ വിമാനത്തിന്റെ താൽക്കാലിക അനുമതിയെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ഗൾഫ് മേഖലയിലെ ഒരു രാജ്യം ആദ്യമായാണ് ഇലക്ട്രിക് കാർഗോ വിമാനത്തിന് അനുമതി നൽകുന്നത്.
Read Also: ഇസ്ലാം വിരുദ്ധ ഉള്ളടക്കം; നെറ്റ്ഫ്ലിക്സിന് മുന്നറിയിപ്പുമായി യു.എ.ഇ
പുതിയ സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ ചരക്ക് ഗതാഗത മേഖലയുടെ ചെലവ് കുറയുമെന്നാണ് വിലയിരുത്തൽ. യൂറോപ്പിലെയും യു.എസിലെയും വിമാന നിർമാതാക്കളിൽ പലരും ഓൾ-ഇലക്‌ട്രിക് വിമാനവും ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് വിമാനങ്ങളും വികസിപ്പിക്കുന്നുണ്ട്. ഊർജക്ഷമതയുള്ള വിമാനങ്ങൾ, പരിസ്ഥിതി സൗഹൃദ ഇന്ധനം എന്നിവയിലേക്ക് വ്യോമയാന മേഖല മാറുകയാണ്.
Story Highlights: UAE to license region’s first electric cargo plane
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here