Advertisement

ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് കൊണ്ടുപോകാതിരിക്കാന്‍ യുവാവ് 10 മണിക്കൂറുകളായി തെങ്ങിന് മുകളില്‍; താഴെ കാത്തിരുന്ന് ഫയര്‍ഫോഴ്‌സ്

September 12, 2022
3 minutes Read

ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിയതില്‍ പ്രതിഷേധിച്ച് യുവാവ് പത്ത് മണിക്കൂറായി തെങ്ങിന് മുകളില്‍ ഇരിപ്പ് തുടരുന്നു. പത്തനംതിട്ട പന്തളം കടയ്ക്കാട് സ്വദേശി രാധാകൃഷ്ണന്‍ (38) ആണ് തെങ്ങിന് മുകളില്‍ ഇരുന്ന് പ്രതിഷേധിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാട്ടുകാരുടേയും വീട്ടുകാരുടേയും കണ്ണുവെട്ടിച്ച് രാധാകൃഷ്ണന്‍ തെങ്ങിന് മുകളില്‍ കയറിയത്. ( young man climbed coconut tree as a protest against his relatives panthalam)

യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ബന്ധുക്കളും നാട്ടുകാരും ശ്രമം നടത്തിയെങ്കിലും നീക്കങ്ങളെല്ലാം പാളി. തെങ്ങിന് താഴെ ഫയര്‍ഫോഴ്‌സ്, പൊലീസ് ഉദ്യോഗസ്ഥരും കുറേയേറെ സമയമായി കാത്തുനില്‍പ്പ് തുടരുകയാണ്.

ഒപ്പുവയ്ക്കാനൊരുങ്ങുമ്പോള്‍ മേശപ്പുറമാകെ അലങ്കോലം; അസ്വസ്ഥനായി ചാള്‍സ് രാജാവ്; വിഡിയോ വൈറല്‍Read Also:

അടൂരില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റാണ് യുവാവിനെ തെങ്ങില്‍ നിന്നും താഴെയിറക്കാനായി സംഭവസ്ഥലത്തെത്തിയത്. എന്നാല്‍ ഫയര്‍ഫോഴ്‌സിന്റെ ഒരു തരത്തിലുള്ള ശ്രമങ്ങളോടും രാധാകൃഷ്ണന്‍ സഹകരിക്കാതെ വന്നപ്പോഴാണ് തെങ്ങിന് താഴെ കാത്തുനില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. ഇയാളെ അനുനയിപ്പിക്കാന്‍ ഇപ്പോഴും നീക്കം നടക്കുകയാണെങ്കിലും യുവാവ് പ്രതികരിക്കുന്നില്ല. തെങ്ങിലേക്ക് കയറാന്‍ ശ്രമിച്ചവരെ മടലും മറ്റും പറിച്ചെടുത്ത് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. രാധാകൃഷ്ണന്റെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും ആരൊക്കെ വിളിച്ചിട്ടും ഇയാള്‍ ഫോണെടുക്കുന്നില്ല.

Story Highlights: young man climbed coconut tree as a protest against his relatives panthalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top