ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ച സംഭവം; ശുചീകരണ തൊഴിലാളികൾക്കെതിരെയുള്ള നടപടി പിൻവലിക്കും

നഗരസഭയുടെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ചാല സർക്കിൾ ഓഫീസിൽ 5.9. 22ന് ശുചീകരണ തൊഴിലാളികൾ ഭക്ഷണം മാലിന്യത്തിൽ തളളിയതിനെതിരെ എടുത്ത നടപടി പിൻവലിക്കാൻ തീരുമാനിച്ചു. ശുചീകരണ തൊഴിലാളികളായ എ ശ്രീകണ്ഠൻ, സന്തോഷ്, വിനോദ് കുമാർ ,രാജേഷ്, ബിനുകുമാർ , സുജാത, ജയകുമാരി , എന്നിവർക്കെതിരെയുള്ള നടപടിയാണ് പിൻവലിച്ചത്. ഇവർക്കൊപ്പം നടപടിയെടുത്ത താൽക്കാലിക ജീവനക്കാരായ നാല് പേർക്കെതിരെയുള്ള നടപടിയും പിൻവലിച്ചു.
പ്രക്ഷോഭങ്ങളോടും സമരങ്ങളോടും അനുഭാവപൂർവ്വമായ സമീപനമാണ് ഭരണസമിതിയ്ക്ക് ഉള്ളത്. എന്നാൽ ഭക്ഷണം മാലിന്യത്തിൽ വലിച്ചെറിയുന്ന രീതിയിലുള്ള സമരരൂപങ്ങളെ അംഗീകരിക്കാൻ കഴിയില്ല. മേലിൽ ഇത്തരം വൈകാരിക പ്രകടനങ്ങൾ ആവർത്തിക്കില്ല എന്ന ജീവനക്കാരുടെയും സംഘടനകളുടെയും ഉറപ്പിന്മേലാണ് ഇപ്പോൾ ശിക്ഷാനടപടി പിൻവലിക്കാൻ തീരുമാനിച്ചത്.
ഓണാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് തിരുവനന്തപുരം നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ ഭക്ഷണം മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ചത്. ജോലി നേരത്തെ തീർത്തിട്ടും ഓണാഘോഷത്തിന് തൊട്ടുമുമ്പ് അറവുമാലിന്യം പെറുക്കാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇവരോട് ആവശ്യപ്പെട്ടതോടെയാണ് പ്രതിഷേധം അരങ്ങേറിയത്.
Story Highlights: Cleaning workers protest Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here