Advertisement

കണ്ണൂരിൽ സ്ത്രീയും വൃദ്ധ മാതാവും മക്കളും കഴിഞ്ഞത് വീടിന്റെ വരാന്തയിൽ; കൂത്തുപറമ്പിൽ കേരള ബാങ്കിൻ്റെ ജപ്തി നടപടി

September 13, 2022
Google News 2 minutes Read

കണ്ണൂർ കൂത്തുപറമ്പിൽ കേരള ബാങ്കിൻ്റെ ജപ്തി നടപടി. സ്ത്രീയും വൃദ്ധ മാതാവും പ്ലസ്‌ ടു വിദ്യാർത്ഥിനിയായ മകളും അടങ്ങുന്ന കുടുംബം രാത്രി കഴിഞ്ഞത് വീടിന്റെ വരാന്തയിൽ. കൂത്തുപറമ്പ് പുറക്കളം സ്വദേശിനി സുഹ്റയുടെ വീടും സ്ഥലവുമാണ് ഇന്നലെ വൈകിട്ട് ബാങ്ക് ജപ്തി ചെയ്തത് ( Foreclosure process Kerala Bank koothuparamba ).

2012 ലാണ് വീട് നിർമ്മാണത്തിനായി കേരള ബാങ്കിന്റെ മമ്പറം ശാഖയിൽ നിന്നും സുഹ്‌റ 10 ലക്ഷം രൂപ ലോൺ എടുത്തത്. ഇതിൽ നാലര ലക്ഷത്തോളം തിരിച്ചടച്ചതായി ഇവർ പറയുന്നു. എന്നാൽ പലിശ അടക്കം 19 ലക്ഷം രൂപ വായ്പാബാധ്യത. ഇളവ് അനുവദിക്കണമെന്ന അപേക്ഷയിൽ അനുകൂല നിലപാട് ഉണ്ടായില്ലെന്നും സുഹ്‌റ ആരോപിക്കുന്നു. പിന്നാലെ സർഫാസി ആക്ട് പ്രകാരം റവന്യൂ റിക്കവറിക്ക് ബാങ്ക് നടപടി സ്വീകരിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ അധികൃതരെത്തി വീട് സീൽ ചെയ്തു. വീടും എട്ടര സെന്റ് സ്ഥലവും ബാങ്കിന്റെ അധീനതയിലാണെന്ന ബോർഡും സ്ഥാപിച്ചു.

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

എൺപത് വയസുള്ള മാതാവിനും പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾക്കുമൊപ്പം ഇന്നലെ രാത്രി സുഹ്റ കഴിച്ചു കൂട്ടിയത് ജപ്തി ചെയ്ത വീടിന്റെ വരാന്തയിൽ. ഇനിയെന്ത് എന്ന ചോദ്യത്തിന് സുഹ്റയ്ക്ക് ഉത്തരമില്ല. എന്നാൽ ജപ്തി നടപടികൾ കോടതി ഉത്തരവുപ്രകാരമെന്നാണ് ബാങ്കിൻ്റെ വിശദീകരണം.

Story Highlights: Foreclosure process Kerala Bank koothuparamba

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here