Advertisement

ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യംവെച്ച് നവീന ഡ്രോൺ വികസിപ്പിച്ചതായി ഇറാൻ

September 13, 2022
Google News 2 minutes Read

ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യം വെക്കാൻ നവീന ഡ്രോൺ വികസിപ്പിച്ചതായി ഇറാൻ. തെൽ അവീവ്​, ഹൈഫ എന്നീ ഇസ്രായേൽ നഗരങ്ങളിൽ നാശം വിതക്കാനുതകുന്ന ഡ്രോണിന്​ ‘അറാഷ്​ രണ്ട്​’ എന്നാണ്​ നാമകരണം ചെയ്​തിരിക്കുന്നത്​. തുടർച്ചയായ ഇസ്രായേൽ താക്കീത്​ മുൻനിർത്തിയാണ്​ അറാശ്​ രണ്ട്​ എന്ന ഡ്രോൺ വികസിപ്പിച്ചെടുത്തതെന്ന്​ ഇറാൻ കരസേനാ കമാണ്ടർ കിയോമസ്​ ഹൈദരി അറിയിച്ചു.

ഇസ്രായേൽ നഗരങ്ങളിൽ വ്യാപകനാശം വിതക്കാൻ ഡ്രോണിന്​ സാധിക്കുമെന്നാണ് ​ഇറാൻ സൈന്യത്തി​ന്റെ അവകാശവാദം. ഭാവി സൈനികാഭ്യാസങ്ങളിൽ പുതിയ ഡ്രോണി​ന്റെ ക്ഷമത പരീക്ഷിക്കുമെന്നും സൈനിക കമാണ്ടർ വ്യക്​തമാക്കി. സാറ്റലൈറ്റ്​ നിയന്ത്രിത മിസൈലുകൾക്കും ഇറാൻ രൂപം നൽകിയതായി സൈന്യം വെളിപ്പെടുത്തി.

സ്വന്തം നിലക്ക്​ ഏതൊരു സൈനിക നീക്കവും നടത്താൻ യു.എസ്​ പ്രസിഡൻറ്​ ജോബൈഡൻ അനുമതി നൽകിയതായി കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡ്​ വ്യക്​തമാക്കിയിരുന്നു. തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഇസ്രായേലി​ൻറ സൈനികക്ഷമത അനുഭവിച്ചറിയുമെന്നും പ്രധാനമന്ത്രി ഇറാന്​ താക്കീതും നൽകി.

Read Also: അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ സ്‌ഫോടനം; പ്രമുഖ പുരോഹിതന്‍ ഉള്‍പ്പെടെ 18 പേര്‍ കൊലപ്പെട്ടു

സൈനികമായല്ല, മറിച്ച്​ നയതന്ത്ര ചർച്ചകളിലൂടെയാണ്​ പ്രശ്​നം പരിഹരിക്കേണ്ടതെന്ന നിലപാടാണ്​ ഗൾഫ്​ രാജ്യങ്ങൾക്കുള്ളത്​. ഇക്കാര്യം അമേരിക്കൻ നേതൃത്വത്തെ ജി.സി.സി അറിയിച്ചതുമാണ്​. ഇറാ​ൻ ആണവ പദ്ധതിയെ ഒരു നിലക്കും അംഗീകരിക്കില്ലെന്നാണ്​ ഇസ്രായേൽ വ്യക്​തമാക്കുന്നത്.

Story Highlights: Iran says developed drone designed to hit Israel’s Tel Aviv, Haifa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here