അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ സ്‌ഫോടനം; പ്രമുഖ പുരോഹിതന്‍ ഉള്‍പ്പെടെ 18 പേര്‍ കൊലപ്പെട്ടു

പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഗസര്‍ഗ പള്ളിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. പ്രമുഖ പുരോഹിതന്‍ മുജീബ് ഉള്‍ റഹ്മാന്‍ അന്‍സാരി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഐ എസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. (18 Killed Including Top Cleric, After Huge Blast At Mosque In Afghanistan)
ഇമാം ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടെന്നും 23 പേര്‍ക്കോളം പരുക്കേറ്റെന്നും ഹെറാത്ത് പ്രവശ്യ ഗവര്‍ണറുടെ വക്താവ് ഹമീദുള്ള മൊതവാക്കല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ധീരരും ശക്തരുമായ മതപണ്ഠിതര്‍ ആക്രമണത്തിന് ഇരകളാകുന്നതിനെ ശക്തമായി അപലപിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരുക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്.
Read Also: ഇസ്രായേലില്‍ കോടികളുടെ ചിട്ടി തട്ടിപ്പ്: മലയാളി ദമ്പതികള്‍ക്കെതിരെ കേസെടുത്തു
താലിബാന്‍ അധികാരം പിടിച്ചെടുക്കുന്നതിന് മുന്‍പ് യു എസ് പിന്തുണയോടെ ഭരിച്ചിരുന്ന അഫ്ഗാന്‍ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായിരുന്നു മുജീബ് ഉള്‍ റഹ്മാന്‍ അന്‍സാരി. ഇസ്ലാമിക ഗവണ്‍മെന്റിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ തലവെട്ടണം എന്നതടക്കമുള്ള പല വിവാദ പരാമര്‍ശങ്ങളും ഈ പുരോഹിതനില്‍ നിന്നുമുണ്ടായിരുന്നു. താലിബാന്‍ പതാക എളുപ്പത്തില്‍ ഉയര്‍ത്തിയതല്ല അതിനാല്‍ തന്നെ എളുപ്പത്തില്‍ താഴുകയില്ലെന്നും അദ്ദേഹം മുന്‍പ് ഒരു പൊതുസമ്മേളനത്തില്‍ വച്ച് പ്രസ്താവിച്ചിരുന്നു.
Story Highlights: 18 Killed Including Top Cleric, After Huge Blast At Mosque In Afghanistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here