ഇസ്രായേലില്‍ കോടികളുടെ ചിട്ടി തട്ടിപ്പ്: മലയാളി ദമ്പതികള്‍ക്കെതിരെ കേസെടുത്തു

ഇസ്രായേലില്‍ കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ മലയാളി ദമ്പതികള്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ പരിയാരം സ്വദേശികളായ ലിജോ ജോസ്, ഭാര്യ ഷൈനി എന്നിവര്‍ക്കെതിരെയാണ് ചാലക്കുടി പൊലീസ് കേസെടുത്തത്. ഒളിവില്‍ കഴിയുന്ന ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കുമെന്നും സൂചനയുണ്ട്. (malayali couple chit fund scam in israel)
ചിട്ടി തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവര്‍ ഇസ്രായേലിലും കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇസ്രായേലില്‍ ജോലി ചെയ്തു വന്നിരുന്ന ലിജോയും ഷൈനിയും പെര്‍ഫെക്ട് കുറീസ് എന്ന പേരിലാണ് ചിട്ടി കമ്പനി നടത്തിവന്നിരുന്നത്. ആദ്യമാദ്യം പണം നിക്ഷേപിച്ചവര്‍ക്കെല്ലാം കൃത്യമായി പണം തിരികെ നല്‍കി ഇരുവരും വലിയ രീതിയില്‍ ജനങ്ങളുടെ വിശ്വാസമാര്‍ജിച്ചു. 300 ഓളം പേരാണ് പിന്നീട് ചിട്ടി കമ്പനിയില്‍ വന്‍ തുക നിക്ഷേപിച്ചത്.
Read Also: ഒരുലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി വ്യാപാരി പിടിയിൽ
ഇസ്രായേലില്‍ നിയമാനുസൃതമായി ചിട്ടി കമ്പനി നടത്താന്‍ സാധിക്കാത്തതിനാല്‍ ഇവര്‍ പറയുന്ന പോസ്റ്റ് ഓഫിസ് അക്കൗണ്ടിലേക്കാണ് പലരും പണമയച്ചത്. പണം അടയ്‌ക്കേണ്ട തിയതിയും മറ്റ് വിവരങ്ങളുമെല്ലാം വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് അറിയിച്ചിരുന്നത്. കോടികള്‍ വരെ നഷ്ടമായ പലരും നാട്ടിലേക്ക് മടങ്ങിവരാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. തട്ടിപ്പിനിരയായവരുടെ നാട്ടിലുള്ള ബന്ധുക്കളാണ് ഇന്നലെ ഡിവൈഎസ്പി ഓഫിസിലെത്തി പരാതി കൈമാറിയത്. ദമ്പതികള്‍ യൂറോപ്പിലേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.
Story Highlights: malayali couple chit fund scam in israel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here