Advertisement

പുന്നപ്പുഴയിൽ കണ്ടെത്തിയ അഞ്ജാത മൃതദേഹം തിരിച്ചറിഞ്ഞു: മരിച്ചത് ട്രൈബൽ സ്കൂളിലെ അധ്യാപകൻ

September 13, 2022
Google News 2 minutes Read

മലപ്പുറം നിലമ്പൂർ പുന്നപ്പുഴയിൽ കണ്ടെത്തിയ അഞ്ജാത മൃതദേഹം തിരിച്ചറിഞ്ഞു. പൂക്കോട്ടുംപാടം ചേലോട് എസ്ടി  കോളനിയിൽ നിന്നും കാണാതായ ബാബുവിന്റേതാണ് മൃതദേഹം. മുണ്ടേരി ഗവ. ട്രൈബൽ സ്കൂളിലെ അധ്യാപകനാണ് ബാബു. ബാബുവിനെ കാണാനില്ലെന്ന് സഹോദരി പൊലീസിൽ പരാതി നൽകിയിരുന്നു.

Read Also: തിരുവല്ലത്ത് കടലിൽ കണ്ടെത്തിയ മൃതദേഹം മത്സ്യത്തൊഴിലാളിയുടേത്; ബന്ധുക്കൾ തിരിച്ചറിഞ്ഞു

കരിമ്പുഴയുടെയും, പുന്നപ്പുഴയുടെയും സംഗമ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടായിരുന്നു. എടക്കര പൊലിസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം മഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.

Story Highlights: Man dead body found Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here