Advertisement

കൊല്ലത്ത് ഭാര്യയെയും ഭർത്താവിനെയും ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു; പ്രതി പിടിയിൽ

September 13, 2022
Google News 3 minutes Read
man who attacked the couple was arrested in kollam

ഭാര്യയെയും ഭർത്താവിനെയും ഇരുമ്പ് വടികൊണ്ട് ആക്രമിച്ച മദ്ധ്യവയസ്കൻ പിടിയിൽ. കൊല്ലം കൊട്ടിയത്താണ് സംഭവം. മൈലക്കാട് ശിവൻനട പടിഞ്ഞാ​റ്റതിൽ ബൈജുവാണ് (ശങ്കു, 50) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. സുഹൃത്തും സമീപവാസിയുമായ രഘുരാജനെയും ഭാര്യയെയും കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30ഓടെയാണ് ഇയാൾ ഇരുമ്പ് വടികൊണ്ട് ആക്രമിച്ചത്. ( man who attacked the couple was arrested in kollam ).

Read Also: മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ അഭിഭാഷകനെ മര്‍ദിച്ചെന്ന് പരാതി; കൊല്ലം കോടതിയില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ കയ്യാങ്കളി

ദീർഘകാലമായി തമ്മിലുണ്ടായിരുന്ന തർക്കത്തെ തുടർന്നാണ് ഇയാൾ ദമ്പതികളെ ഇരുമ്പ് വടികൊണ്ട് അടിച്ചത്. ആക്രമണത്തിൽ തലയ്ക്കും തോളെല്ലിനും മാരകമായി പരിക്കേറ്റ രഘുരാജനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ഭാര്യയെ ചവിട്ടി താഴെയിട്ട് മർദ്ദിക്കുകയും ചെയ്തു. കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ എം.സി. ജിംസ്​റ്റലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Story Highlights: man who attacked the couple was arrested in kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here