മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ അഭിഭാഷകനെ മര്‍ദിച്ചെന്ന് പരാതി; കൊല്ലം കോടതിയില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ കയ്യാങ്കളി

കൊല്ലം കോടതിയില്‍ പൊലീസുകാരും അഭിഭാഷകരും തമ്മില്‍ കയ്യാങ്കളി. കരുനാഗപ്പള്ളിയില്‍ ഒരു അഭിഭാഷകനെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ചുള്ള അഭിഭാഷകരുടെ പ്രതിഷേധമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. പ്രതിഷേധത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് അഭിഭാഷകര്‍ തല്ലിത്തകര്‍ത്തു. (conflict between advocates and police in kollam court)
അനിശ്ചിത കാലത്തേക്ക് കോടതി നടപടികള്‍ ബഹിഷ്‌കരിക്കാനും കൊല്ലം ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനാണ് അഭിഭാഷകനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അഭിഭാഷകനെ അതിക്രൂരമായി മര്‍ദിച്ചെന്നാണ് അഭിഭാഷകരുടെ ആരോപണം. കൊല്ലം ബാറിലെ അഭിഭാഷകനായ കരുനാഗപ്പള്ളി സ്വദേശി എസ് ജയകുമാറാണ് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്.
ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു പൊലീസ് ജയകുമാറിനെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടെന്നാണ് പൊലീസ് പറയുന്നത്. സെല്ലില്‍ കിടക്കുമ്പോള്‍ ഇയാള്‍ അതിക്രമം കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ജയകുമാര്‍ സെല്ലില്‍ ആഞ്ഞുചവിട്ടുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
Story Highlights: conflict between advocates and police in kollam court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here