Advertisement

നായയുടെ കടിയേറ്റ് ഉടമ മരിച്ച സംഭവം; പിന്നാലെ പിറ്റ് ബുള്ളുകള്‍ വ്യാപകമായി ഉപേക്ഷിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്

September 13, 2022
Google News 3 minutes Read
pit bull owners abandoning them after up attack case

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ പിറ്റ്ബുള്‍ കടിച്ച് ഉടമ മരിച്ചതിന് പിന്നാലെ പിറ്റ്ബുള്ളുകള്‍ വ്യാപകമായി ഉപേക്ഷിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. നോയിഡയിലെ ഹൗസ് ഓഫ് സ്ട്രേ ആനിമല്‍സ് എന്ന എന്‍ജിഒയുടെ പരിസരത്താണ് പിറ്റ് ബുള്ളുകളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറോളം പിറ്റ് ബുള്ളുകളെയാണ് ഇവിടെ വന്ന് ഉടമകള്‍ ഉപേക്ഷിച്ചുപോയതെന്ന് എന്‍ജിഒ സ്ഥാപകന്‍ സഞ്ജയ് മൊഹപത്ര പറഞ്ഞു.(pit bull owners abandoning them after up attack case)

നോയിഡയില്‍ അമേരിക്കന്‍ പിറ്റ് ബുള്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട നായയാണ് കുറച്ചുനാള്‍ മുന്‍ അതിന്റെ ഉടമയായ സ്ത്രീയെ കടിച്ചത്. ഗുരുതരമായ പരുക്കേറ്റ സ്ത്രീ മരണപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് രാജ്യത്തുടനീളമുള്ള പിറ്റ് ബുള്‍ ഉടമകള്‍ നായ്ക്കളെ ഉപേക്ഷിക്കാന്‍ തുടങ്ങിയതെന്ന് സഞ്ജയ് മൊഹപത്ര പറയുന്നു. ഈ സംഭവത്തോടെ തനിക്ക് ഇതുവരെ 200ഓളം ഫോണ്‍കോളുകള്‍ പിറ്റ് ബുള്‍ ഉടമകളില്‍ നിന്ന് വന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: പാർക്കിൽ കളിക്കുന്നതിനിടെ വളർത്തുനായ ആക്രമണം; പിറ്റ് ബുൾ കടിയേറ്റ 11 കാരന്റെ മുഖത്ത് 200 ഓളം തുന്നൽ

അര്‍ധരാത്രികളിലാണ് സ്ഥാപനത്തിന് പുറത്ത് പിറ്റ് ബുള്ളുകള്‍ കൂടുതലായും ഉപേക്ഷിക്കപ്പെടുന്നത്. പുറത്ത് തൂണുകളിലടക്കം നായ്ക്കളെ കെട്ടിയിട്ട് ഉടമകള്‍ പോകുകയാണ്. സഞ്ജയ് മൊഹപത്ര പറഞ്ഞു.

Read Also: കൊല്ലത്ത് ചത്ത നായയുടെ ജഡം പുറത്തെടുത്തുള്ള പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു

അതിനിടെ വീടിനടുത്തുള്ള പാര്‍ക്കില്‍ കളിക്കുന്നതിനിടെ 11 കാരന് നേരെ കഴിഞ്ഞ ദിവസം പിറ്റ്ബുള്ളിന്റെ ആക്രമണമുണ്ടായിരുന്നു. ഡല്‍ഹി ഗാസിയാബാദിലാണ് സംഭവം. പിറ്റ് ബുള്‍ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടിയുടെ മുഖത്തിന് 200 ഓളം തുന്നലുകള്‍ വേണ്ടിവന്നു.

Story Highlights: pit bull owners abandoning them after up attack case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here