എം.എം.മണിയുടെ സഹോദരൻ എം.എം.ലംബോദരനെതിരെ റവന്യു വകുപ്പിന്റെ നടപടി

ഉടുമ്പൻചോല എംഎൽഎയും മുൻ മന്ത്രിയുമായ എം.എം.മണിയുടെ സഹോദരൻ എം.എം.ലംബോദരനെതിരെ റവന്യു വകുപ്പിന്റെ നടപടി. നിബന്ധനകൾ പാലിക്കാതെ അടിമാലി ഇരുട്ടുകാനത്ത് സിപ്പ് ലൈൻ ടൂറിസം പദ്ധതി നടപ്പിലാക്കിയ ഭൂമിയുടെ പട്ടയം റദ്ദാക്കാൻ റവന്യു വകുപ്പ് നടപടി തുടങ്ങി.
1964 ലെ ഭൂ പതിവ് ചട്ടം ലംഘിച്ചും എൻഒസിയില്ലാതെയുമാണ് ലംബോദരൻ നിർമ്മാണം നടത്തിയതെന്ന് റവന്യു വകുപ്പ് കണ്ടെത്തി. ഭൂമിയുടെ പട്ടയം റദ്ദാക്കാൻ ജില്ലാ കളക്ടർ ദേവികുളം സബ് കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റവന്യു വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ചാണ് നിർമ്മാണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിലും പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ദേവികുളം സബ് കളക്ടർ എം.എം.ലംബോദരന് നോട്ടീസ് നൽകി. ഈ മാസം ആറ് നേരിട്ട് ഹാജരായി വിശദ്ദീകരണം നൽകാനായിരുന്നു നിർദ്ദേശം. എന്നാൽ ചില അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ലംബോദരൻ ഹാജരായില്ല. റവന്യു വകുപ്പിന്റെ നടപടി നിയമ വിരുദ്ധമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് എം.എം.ലംബോദരൻ വ്യക്തമാക്കി.
Story Highlights: Revenue department action against m m lambodharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here