‘വിമർശിക്കുന്നവർ ആ വഴിക്ക് പോകുക, ഞങ്ങളെ ബാധിക്കുന്നത് നാടിൻ്റെ പ്രശ്നങ്ങളാണ്’; പിവി അൻവറിനെതിരെ എംഎം മണി
നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ച് മുൻ മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എം.എം മണി. ഞങ്ങളെ വിമർശിക്കുന്നവരുണ്ടാവും, ഞങ്ങളെ എതിർക്കുന്നവരുണ്ടാവും. അവരല്ലാം ആ വഴിക്ക് പോവുക എന്നേ ഉള്ളൂവെന്ന് എംഎം മണി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മണിയുടെ പ്രതികരണം. അത്തരം കൊഴിഞ്ഞ് പോക്കുകളൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ല, ഞങ്ങളെ ബാധിക്കുന്നത് ഈ നാടിന്‍റെ പ്രശ്നങ്ങളാണ്, ജനങ്ങളുടെ പ്രശ്നങ്ങളാണെന്നും എംഎം മണി പറഞ്ഞു.
എംഎം മണി ഫേസ്ബുക്കിൽ കുറിച്ചത്
ഞങ്ങളെ വിമർശിക്കുന്നവരുണ്ടാവും…. ഞങ്ങളെ എതിർക്കുന്നവരുണ്ടാവും…….. അവരല്ലാം…. ആ വഴിക്ക് പോവുക എന്നേ ഉള്ളൂ………. അതൊന്നും ഞങ്ങളേ ബാധിക്കുന്ന കാര്യങ്ങളല്ല….
ഞങ്ങളെ ബാധിക്കുന്നത് ഈ നാടിൻ്റെ പ്രശ്നങ്ങളാണ്…..
ജനങ്ങളുടെ പ്രശ്നങ്ങളാണ് ……
വലതുപക്ഷത്തിന്‍റെ കോടാലി കയ്യായി പി വി അൻവർ മാറിയെന്ന് മുതിര്‍ന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജൻ അൻവറിന്‍റെ വാർത്താ സമ്മേളനത്തോട് പ്രതികരിച്ചത്. ഒക്കെത്തിരുന്ന് ചോര കുടിക്കുന്നത് പോലെ ആയിപ്പോയി അൻവറിന്റെ പ്രതികരണമെന്നും കോടിയേരി ബാലകൃഷ്ണനെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അൻവർ നടത്തിയതെന്നും എംവി ജയരാജൻ ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Story Highlights : M M Mani Against P V Anvar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here