Advertisement

സംസ്ഥാനത്തെ തെരുവ് നായ വിഷയത്തിൽ അടിയന്തര പരിഹാരം ഉടൻ ഉണ്ടായേക്കില്ല

September 13, 2022
Google News 2 minutes Read

സംസ്ഥാനത്തെ തെരുവ് നായ വിഷയത്തിൽ അടിയന്തര പരിഹാരം ഉടൻ ഉണ്ടായേക്കില്ല. നായ്ക്കളെ പാർപ്പിക്കാനുള്ള ഷെൽട്ടർ ഹോം കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. പേ വിഷ ബാധയ്‌ക്കെതിരായ വാക്സിനേഷൻ ഡ്രൈവിന് പ്രഥമ പരിഗണന. സന്നദ്ധ സംഘടനകളെയും വ്യക്തികളെയും തെരെഞ്ഞെടുത്തത് പരിശീലനം നൽകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.(stray dog attack local level meeting with minister)

സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്ന തെരുവ് നായ പ്രശ്നം ചർച്ച ചെയ്യാനായി ഇന്ന് തദ്ദേശതല യോഗം ചേരും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻറുമാരുടെയും യോഗമാണ് ചേരുക. കാറ്ററിംഗ്, ഹോട്ടൽ, മാംസ വ്യാപരികൾ ഉൾപ്പടെയുള്ളവരുമായി ഇതിനായി ചർച്ച നടത്തും. ഇതിന് മുന്നോടിയായി ആണ് ഇന്നത്തെ തദ്ദേശതല യോഗം.

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

മാലിന്യ നീക്കം, വാക്സിനേഷൻ ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനായാണ് യോഗം വിളിച്ചിട്ടുളളത്. വൈകീട്ട് മൂന്ന് മണിക്ക് ഓണലൈൻ ആയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.തെരുവ് നായ നിയന്ത്രണം കാര്യക്ഷമമാക്കുന്നതിനായി ഇന്നലെ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ, മലിന്യനീക്കത്തിന് അടിയന്തര നടപടികൾ എടുക്കാൻ നിശ്ചയിച്ചിരുന്നു.

Story Highlights: stray dog attack local level meeting with minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here